CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 49 Seconds Ago
Breaking Now

ഇന്ത്യ വെള്ളിയാഴ്ച മുതല്‍ ബ്രിട്ടന്റെ ട്രാവല്‍ 'റെഡ് ലിസ്റ്റില്‍'; യാത്രാ നിരോധനം ആഴ്ചകള്‍ വൈകിയെന്ന് ആരോപണം; പുതിയ വേരിയന്റിനെ പേടിച്ച് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെ തീരുമാനം; വൈറസിലും വലുതാണ് ഇന്ത്യയുമായുള്ള വ്യാപാര കരാര്‍!

ഇന്ത്യന്‍ വേരിയന്റുമായി ബന്ധപ്പെട്ട് 103 കേസുകളാണ് യുകെയില്‍ കണ്ടെത്തിയതെന്ന് ഹെല്‍ത്ത് സെക്രട്ടറി

യുകെയുടെ യാത്രാനിരോധന പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യയും. വെള്ളിയാഴ്ച മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രകളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നടപടികള്‍ ഏറെ വൈകിയാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ വേരിയന്റ് കേസുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുമ്പോഴാണ് ഈ യാത്രാ നിരോധനം. 

ഇന്ത്യയില്‍ നിന്നുള്ള ആഗമനങ്ങള്‍ എന്ത് കൊണ്ടാണ് നേരത്തെ തന്നെ വിലക്കാഞ്ഞതെന്നാണ് ഇപ്പോള്‍ മന്ത്രിമാര്‍ നേരിടുന്ന ചോദ്യം. മൂന്നാഴ്ചയോളമായി ഇന്ത്യയിലെ വേരിയന്റ് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. വൈറസ് വേരിയന്റാണ് ഇന്ത്യയില്‍ രണ്ടാം വ്യാപനം സൃഷ്ടിക്കുന്നത്. അതിര്‍ത്തിയില്‍ ശക്തമായ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ രാജ്യത്ത് രൂപമാറ്റം സംഭവിച്ച വൈറസുകള്‍ കടന്നുകൂടിയെന്ന് ഷാഡോ ഹോം സെക്രട്ടറി നിക്ക് തോമസ് സിമണ്ട്‌സ് ആരോപിച്ചു. 

പുതിയ വേരിയന്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്‍പ് നിശ്ചയിച്ച ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുകെയുടെ ട്രാവല്‍ റെഡ് ലിസ്റ്റില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയത്. ഇന്ത്യയേക്കാള്‍ കുറവ് ഇന്‍ഫെക്ഷന്‍ നിരക്കുള്ള അയല്‍രാജ്യങ്ങളെ നേരത്തെ തന്നെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് ലേബര്‍ പാര്‍ട്ടിയെ ചൊടിപ്പിക്കുന്നത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ 4 മുതല്‍ ഇന്ത്യയെ ഉയര്‍ന്ന ലെവല്‍ വിലക്കുകളില്‍ ഉള്‍പ്പെടുത്താനുള്ള ബുദ്ധിമുട്ടേറിയ തീരുമാനം കൈക്കൊണ്ടതായി മാറ്റ് ഹാന്‍കോക് എംപിമാരെ അറിയിച്ചു. ഇന്ത്യന്‍ വേരിയന്റുമായി ബന്ധപ്പെട്ട് 103 കേസുകളാണ് യുകെയില്‍ കണ്ടെത്തിയതെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്നതോടെ യുകെ, ഐറിഷ് താമസക്കാര്‍ക്കും, ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും അല്ലാതെ ഇന്ത്യയില്‍ അവസാന 10 ദിവസം ചെലവിട്ടവര്‍ക്ക് യുകെയില്‍ പ്രവേശനം അനുവദിക്കില്ല. പൗരന്‍മാര്‍ക്കും, യുകെ, ഐറിഷ് താമസക്കാര്‍ക്കും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും ആവശ്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.