CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 43 Seconds Ago
Breaking Now

ഇനി ബോറിസിന്റെ ലക്ഷ്യം എന്‍എച്ച്എസിനെ 'ശരിപ്പെടുത്തല്‍'! കൊവിഡ് മഹാമാരി സൃഷ്ടിച്ച നഷ്ടങ്ങള്‍ നികത്താന്‍ നിയമനിര്‍മ്മാണം നടത്തും; കൊവിഡിനെ നേരിടാന്‍ 92 ബില്ല്യണ്‍ പൗണ്ട് എന്‍എച്ച്എസിന് അധികം ലഭിക്കും; ചികിത്സ കാത്തിരിക്കുന്ന 4.7 മില്ല്യണ്‍ രോഗികള്‍ക്കായി സാങ്കേതിക സഹായവും, നവീനവിദ്യകളും സ്വീകരിക്കുമോ?

ഈ വര്‍ഷം 63 ബില്ല്യണ്‍ പൗണ്ടും, അടുത്ത വര്‍ഷം 29 ബില്ല്യണ്‍ പൗണ്ട് അടുത്ത വര്‍ഷം നല്‍കും

മഹാമാരി പല മേഖലകളിലും ദുരിതം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വിശ്രമം ഇല്ലാതെ ഈ ഘട്ടത്തില്‍ പോരാടേണ്ടി വന്നവര്‍ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരാണ്. നഴ്‌സുമാരും, ഡോക്ടര്‍മാരും, പാരാമെഡിക്കുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു വര്‍ഷത്തിലേറെയായി അവധിയില്ലാതെ പോരാട്ടത്തിലാണ്. ഈ പരിശ്രമം ആരോഗ്യപ്രവര്‍ത്തകരെ പരിക്ഷീണരാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടം കൊണ്ടും കാര്യങ്ങള്‍ ശരിയാകില്ലെന്നതാണ് കണക്കുകള്‍ മുന്നറിയിപ്പ്. മഹാമാരി മൂലം ചികിത്സ വൈകി വെയ്റ്റിംഗ് ലിസ്റ്റിലുള്ളത് 4.7 മില്ല്യണ്‍ രോഗികള്‍, അങ്ങിനെ വരുമ്പോള്‍ ആശ്വാസമെന്ന പ്രതീക്ഷ ഇനിയും ഏറെ ദൂരെയാണ്. 

ഈ ഘട്ടത്തിലാണ് എന്‍എച്ച്എസിന് കൂടുതല്‍ പിന്തുണ നല്‍കി കാര്യങ്ങള്‍ വേഗത്തില്‍ തിരിച്ചുപിടിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പദ്ധതിയുമായി രംഗത്തെത്തുന്നത്. ഈ ആഴ്ച രാജ്ഞിയുടെ പ്രസംഗത്തില്‍ എന്‍എച്ച്എസിനെ സുപ്രധാനമായി ഉയര്‍ത്തിക്കാണിക്കുന്നതിന് പുറമെ, മഹാമാരി വരുത്തിവെച്ച നഷ്ടങ്ങള്‍ നികത്താന്‍ നിയമനിര്‍മ്മാണവും ലക്ഷ്യമിടുന്നു. ഹെല്‍ത്ത് സര്‍വ്വീസ് നവീന രീതികളും, സാങ്കേതികതയും ഉപയോഗിച്ച് ചികിത്സ വൈകിയ 4.7 മില്ല്യണ്‍ രോഗികളെ സഹായിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. 

ചൊവ്വാഴ്ച പാര്‍ലമെന്റ് സ്റ്റേറ്റ് ഓപ്പണിംഗ് നടത്തുമ്പോള്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം നല്‍കാനും, ക്രൈം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ നേരിടാനുമുള്ള ബില്ലുകളും അവതരിപ്പിക്കും. വാക്‌സിന്‍ പദ്ധതി പുരോഗമിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ ഇനി ബാക്ക്‌ലോഗ് തീര്‍ക്കാനുള്ള പദ്ധതികളില്‍ കേന്ദ്രീകരിക്കും. കൊവിഡിനെ നേരിടാന്‍ 92 ബില്ല്യണ്‍ പൗണ്ടാണ് സര്‍ക്കാര്‍ എന്‍എച്ച്എസിന് അധികമായി നല്‍കുന്നത്. ഈ വര്‍ഷം 63 ബില്ല്യണ്‍ പൗണ്ടും, അടുത്ത വര്‍ഷം 29 ബില്ല്യണ്‍ പൗണ്ട് അടുത്ത വര്‍ഷം നല്‍കും. 

കൊറോണാവൈറസ് എന്‍എച്ച്എസിന് വരുത്തിവെച്ച നഷ്ടം സര്‍ക്കാരിന് വ്യക്തമായി അറിവുള്ളത് കൊണ്ട് മുന്നോട്ടുള്ള വെല്ലുവിളിയെ നേരിടാന്‍ ലക്ഷ്യമിട്ടാണ് നീക്കുന്നതെന്ന് നം.10 ശ്രോതസ്സുകള്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.