CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 10 Minutes 1 Seconds Ago
Breaking Now

കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും ബ്രിട്ടനില്‍ ഒരു വര്‍ഷത്തിനിടെ ആദ്യമായി ആലിംഗനം ചെയ്യാം! മെയ് 17 മുതല്‍ ' റൂള്‍ ഓഫ് 6' തിരിച്ചെത്തും; പബ്ബ്, റെസ്റ്റൊറന്റ്, ഹോട്ടലുകള്‍ക്ക് അതിഥികളെ അകത്തേക്ക് ക്ഷണിക്കാം; സിനിമയും, തീയേറ്ററുകളും പ്രവര്‍ത്തനം പുനരാരംഭിക്കും; കാത്തിരിപ്പ് ബോറിസിന്റെ പ്രഖ്യാപനത്തിന്

വാക്‌സിന്‍ വിജയത്തില്‍ എന്‍എച്ച്എസ് സ്റ്റാഫിനും, കൗണ്‍സിലുകള്‍ക്കും, വോളണ്ടിയര്‍മാര്‍ക്കും നന്ദി പറയുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി

ടോറികള്‍ക്ക് ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ചതിന് പിന്നാലെ ലോക്ക്ഡൗണ്‍ വിലക്കുകളില്‍ കൂടുതല്‍ ഇളവുകളുമായി ബോറിസ് ജോണ്‍സണ്‍. 'കൊവിഡിന് നമ്മളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന്' പ്രഖ്യാപിച്ച് കൊണ്ടാണ് പുതിയ ഇളവുകള്‍ അദ്ദേഹം പ്രഖ്യാപിക്കുക. മൂന്നിലൊരു മുതിര്‍ന്ന വ്യക്തി വീതം വാക്‌സിനേഷന്‍ നേടിക്കഴിഞ്ഞ സ്ഥിതിക്ക് അടുത്ത തിങ്കളാഴ്ച മുതല്‍ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും ഒരു വര്‍ഷത്തിനിടെ ആദ്യമായി 'ആലിംഗനം' ചെയ്യാനും അനുമതി ലഭിക്കും!

ഇതിന് പുറമെ ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും, റെസ്റ്റൊറന്റുകള്‍ക്കും, കഫെകള്‍ക്കും കസ്റ്റമേഴ്‌സിനെ അകത്ത് ഇരുത്താനും സാധിക്കും. ആറ് പേര്‍ വരെ അല്ലെങ്കില്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്‍ഡോറില്‍ ഒത്തുചേരാം. ഹോട്ടല്‍, സിനിമ, തീയേറ്റര്‍, മ്യൂസിയം എന്നിവ പ്രവര്‍ത്തനം പുനരാരംഭിക്കും. അതേസമയം സംസ്‌കാര ചടങ്ങുകള്‍ക്ക് നിലവില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയത് ഉപേക്ഷിക്കും. മാസ്‌കുകള്‍ ഉപേക്ഷിച്ചും, സാമൂഹിക അകലം ഇല്ലാതെയും ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഉടന്‍ ജീവിതം തിരിച്ചുകിട്ടുമെന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പ് മേധാവിയുടെ പ്രവചനങ്ങള്‍ക്കിടെയാണ് പുതിയ ഇളവുകള്‍. 

ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടക്കാനുള്ള റോഡ്മാപ്പിന്റെ മൂന്നാം പാദത്തിലേക്ക് കടക്കുന്നതിനായി ബോറിസ് മന്ത്രിമാരെ വിളിച്ചുചേര്‍ത്ത് അനുമതി തേടും. പുതിയ ഡാറ്റകള്‍ വിലക്കുകളില്‍ ഇളവ് നല്‍കാനുള്ള നാല് ടെസ്റ്റുകള്‍ കടന്നതായി സ്ഥിരീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിലക്കുകളില്‍ ഇളവ് അനുവദിക്കുന്നത് വൈറസ് ഇന്‍ഫെക്ഷനുകള്‍ വീണ്ടും തലപൊക്കാന്‍ ഇടയാക്കിയെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. 

ഇംഗ്ലണ്ടില്‍ ഏകദേശം 15 മില്ല്യണ്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് വൈറസിനെതിരെ പരമാവധി സുരക്ഷ ലഭ്യമായിട്ടുണ്ട്. 29.6 മില്ല്യണ്‍ മുതിര്‍ന്നവര്‍ക്ക് ഒരു ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞു. ജൂലൈ അവസാനത്തോടെ മുതിര്‍ന്ന എല്ലാ വ്യക്തികള്‍ക്കും ആദ്യ ഡോസ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വാക്‌സിന്‍ വിജയത്തില്‍ എന്‍എച്ച്എസ് സ്റ്റാഫിനും, കൗണ്‍സിലുകള്‍ക്കും, വോളണ്ടിയര്‍മാര്‍ക്കും നന്ദി പറയുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.