CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 39 Seconds Ago
Breaking Now

വാക്‌സിനുകളെ വിശ്വാസമില്ല! ബ്രിട്ടനിലെ നാലില്‍ മൂന്ന് കെയര്‍ ഹോമുകളില്‍ കൊവിഡ് വാക്‌സിന്‍ നിരസിക്കുന്ന ജീവനക്കാര്‍; വാക്‌സിനേഷന്‍ പദ്ധതി 'ഗൂഢാലോചനയെന്ന്' വിശ്വസിക്കുന്ന നിരവധി ജീവനക്കാര്‍; പ്രായമായ ആയിരക്കണക്കിന് അന്തേവാസികള്‍ അപകടത്തില്‍?

ചില ജോലിക്കാര്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടുമ്പോള്‍, മറ്റുള്ളവര്‍ മതപരമായ കാരണങ്ങളാലാണ് ഇതിനെ എതിര്‍ക്കുന്നത്

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത ജീവനക്കാരെ കെയര്‍ ഹോമുകളില്‍ നിയോഗിച്ച് നാലില്‍ മൂന്ന് കെയര്‍ ഹോം പ്രൊവൈഡേഴ്‌സ്. ഡെയ്‌ലി മെയില്‍ നടത്തിയ സര്‍വ്വെയിലാണ് ആശങ്കാജനകമായ കണക്കുകള്‍ പുറത്തുവന്നത്. അപകടസാധ്യത അധികമുള്ള അന്തേവാസികളുടെ ജീവന്‍ രക്ഷിക്കാന്‍ സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിന് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള ആലോചനയിലാണ് മന്ത്രിമാര്‍. 

കാല്‍ശതമാനം മുതല്‍ പകുതി വരെ ജീവനക്കാര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത് പത്തിലൊരു പ്രൊവൈഡറാണ്. ചില ജോലിക്കാര്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടുമ്പോള്‍, മറ്റുള്ളവര്‍ മതപരമായ കാരണങ്ങളാലാണ് ഇതിനെ എതിര്‍ക്കുന്നത്. അതേസമയം വാക്‌സിനേഷന്‍ പ്രോഗ്രാം ഒരു 'ഗൂഢാലോചന' ആണെന്ന് ചിന്തിക്കുന്നവരും കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നു. 

എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ അവരുടെ പരിചരണത്തിലുള്ള, പ്രായമായ അന്തേവാസികളുടെ ജീവനാണ് അപകടത്തിലാക്കുന്നത്. ഭൂരിപക്ഷം അന്തേവാസികളും വാക്‌സിന്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും യുവാക്കളെയും, ആരോഗ്യമേറിയ വിഭാഗങ്ങളെയും പോലെ വൈറസിനെ തടയാന്‍ വാക്‌സിന്‍ അത്രത്തോളം ഫലപ്രദമാകണമെന്നില്ല. യുകെയിലെ വലിയ പ്രൊവൈഡേഴ്‌സായ ഫോര്‍ സീസണ്‍സ്, കെയര്‍ യുകെ എന്നിവ ഉള്‍പ്പെടെ 38 കെയര്‍ പ്രൊവൈഡേഴ്‌സില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. 

ഇതില്‍ 27 ഓര്‍ഗനൈസേഷനികള്‍ തങ്ങളുടെ ഒരു എംപ്ലോയി എങ്കിലും ഒരു ഡോസോ, രണ്ട് ഡോസോ നിരാകരിച്ചെന്ന് സര്‍വ്വെ വ്യക്തമാക്കി. കെയറേഴ്‌സിന് നല്‍കുന്ന വിവരങ്ങളും, വിശദീകരണങ്ങളും പര്യാപ്തമല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കെയര്‍ ക്യാംപെയിന്‍ മോണിറ്ററിംഗ് ഗ്രൂപ്പിലെ ജെയിന്‍ കോണെറി പറഞ്ഞു. കെയര്‍ ജീവനക്കാരില്‍ വാക്‌സിനേഷന്‍ കുറവായിരിക്കുവെന്നതിനാല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ച് വരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.