CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 59 Seconds Ago
Breaking Now

ആ കുട്ടി ശ്രമിച്ചു, വിജയിക്കാനായില്ല എന്നു ചുറ്റുമുള്ളവര്‍ വിലയിരുത്തുന്നത് എനിക്ക് ഇഷ്ടമല്ല ; വിജയത്തില്‍ കുറഞ്ഞ് ഒന്നും മതിയാകുമായിരുന്നില്ല ; സംയുക്ത

സിനിമയിലെ തുടക്കകാലത്ത്  തെറ്റായ തീരുമാനങ്ങള്‍ താനും എടുത്തിട്ടുണ്ടെന്ന്  നടി സംയുക്ത മേനോന്‍. അത്തരം തീരുമാനങ്ങള്‍ എടുത്തതില്‍ ഇന്ന് സങ്കടമില്ലെന്നും കാരണം ആ തീരുമാനങ്ങളും അതിന്റെ ഫലവും ആണ് ഇന്ന്  ഇന്നത്തെ 'ഞാന്‍'  ഉണ്ടാകാന്‍ കാരണമെന്നും സംയുക്ത പറയുന്നു.

'എന്റെ ജീവിതത്തില്‍ പല പ്രധാന കാര്യങ്ങളും തീര്‍ന്നു എന്നു തോന്നിയിടത്തു നിന്നാണ് വീണ്ടും തുടങ്ങിയത്. ആദ്യ സിനിമ നല്ലതായിരുന്നില്ല. അതുകൊണ്ട് ഇനി സിനിമ വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. നാലു മാസത്തോളം ഒരു സിനിമയും കമ്മിറ്റ് ചെയ്തില്ല. പകരം യാത്ര പോയി.

എന്നാല്‍  ആ കുട്ടി ശ്രമിച്ചു, വിജയിക്കാനായില്ല എന്നു ചുറ്റുമുള്ളവര്‍ വിലയിരുത്തുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് വിജയത്തില്‍ കുറഞ്ഞ് ഒന്നും മതിയാകുമായിരുന്നില്ല. സാമ്പത്തിക നില സുരക്ഷിതമായി കൊണ്ടുപോകണം  തിരികെ വന്നയുടന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തു. അതിന് ശേഷം ആണ് 'ലില്ലി ചെയ്യുന്നത്.

അതിന് വേണ്ടി സ്പാനിഷ് കൊറിയന്‍ റഫറന്‍സ് സിനിമകള്‍ കണ്ടു. ഇതുപോലെ നല്ല സിനിമകളുടെ ഭാഗം ആകണം എന്ന തോന്നല്‍ ഉണ്ടായി. സിനിമയെ ഞാന്‍ ശരിക്കും സ്‌നേഹിച്ചു തുടങ്ങി,' സംയുക്ത പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.