CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 23 Minutes 55 Seconds Ago
Breaking Now

ഇന്ത്യന്‍ വേരിയന്റിനെ നേരിടാന്‍ ബ്രിട്ടനിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ സൈന്യം ഇറങ്ങുന്നു! കെന്റ് വേരിയന്റിനേക്കാള്‍ പ്രശ്‌നമാണെന്ന് ശാസ്ത്രജ്ഞര്‍; ദിവസേന 1000 പേര്‍ മരിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ച് തിങ്കളാഴ്ച അണ്‍ലോക്കിംഗുമായി മുന്നോട്ട് പോകാന്‍ ബോറിസ്; സാമാന്യ ബുദ്ധി കാണിക്കണം, ജൂണില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല?

ഇന്ത്യന്‍ വേരിയന്റ് വേഗത്തില്‍ പടര്‍ന്നാലും വാക്‌സിനേഷന്‍ പദ്ധതിയുടെ ബലത്തില്‍ ആശുപത്രി അഡ്മിഷനുകള്‍ കുറഞ്ഞ് നില്‍ക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ

ഇന്ത്യന്‍ കൊറോണാവൈറസ് വേരിയന്റ് പടരുന്ന ഹോട്ട്‌സ്‌പോട്ടുകളിലേക്ക് സൈന്യത്തെ അയച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സേര്‍ജ് ടെസ്റ്റിംഗിന് പിന്തുണ നല്‍കാനാണ് സൈന്യത്തെ ഇറക്കുന്നത്. പുതിയ സ്‌ട്രെയിന്‍ കൂടുതല്‍ വേഗത്തില്‍ ഇന്‍ഫെക്ഷന്‍ പടരാന്‍ ഇടയാക്കുന്നുവെന്നും, ഒരു മൂന്നാം വ്യാപനത്തിലേക്ക് നയിക്കാമെന്നും സേജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ അണ്‍ലോക്കിംഗ് പ്രക്രിയയുമായി മുന്നോട്ട് പോകാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. 

അടുത്ത ആഴ്ച മുതല്‍ ഇന്‍ഡോര്‍ ഡ്രിങ്കിംഗും, ഡൈനിംഗും ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ജൂണില്‍ അവസാന ഘട്ട അണ്‍ലോക്കിംഗ് നടത്തുന്നതിന് ഇന്ത്യന്‍ വേരിയന്റ് അപകടം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. കെന്റ് സ്‌ട്രെയിനെ അപേക്ഷിച്ച് 50 ശതമാനം അധികം ഇന്‍ഫെക്ഷന്‍ പടര്‍ത്തുന്നതാണ് പുതിയ വേരിയന്റെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. സമ്മറോടെ പ്രതിദിനം 1000 മരണങ്ങള്‍ക്കും, 10,000 ദൈനംദിനം ആശുപത്രി അഡ്മിഷനുകള്‍ക്കും ഇത് കാരണമായേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 

എന്നാല്‍ നിലവില്‍ ലഭ്യമായിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ റോഡ്മാപ്പ് വൈകിപ്പിക്കേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. തിങ്കളാഴ്ച മുതല്‍ മൂന്നാം ഘട്ട അണ്‍ലോക്കിംഗ് ഇംഗ്ലണ്ടില്‍ മുന്നോട്ട് പോകും. എന്നിരുന്നാലും പുതിയ വേരിയന്റ് ചില ഗുരുതര തടസ്സങ്ങള്‍ സൃഷ്ടിക്കാനും, ജൂണിലെ നാലാം ഘട്ട അണ്‍ലോക്കിംഗ് ബുദ്ധിമുട്ടാക്കി തീര്‍ക്കുകയും ചെയ്യും, ബോറിസ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വേരിയന്റ് വേഗത്തില്‍ പടര്‍ന്നാലും വാക്‌സിനേഷന്‍ പദ്ധതിയുടെ ബലത്തില്‍ ആശുപത്രി അഡ്മിഷനുകള്‍ കുറഞ്ഞ് നില്‍ക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. 50 വയസ്സിന് മുകളിലുള്ളവര്‍ക്കും, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും രണ്ടാം ഡോസ് എട്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാനാണ് നീക്കം. നിലവിലെ 12 ആഴ്ചയെന്ന വ്യത്യാസമാണ് ചുരുക്കുന്നത്. ഇന്ത്യന്‍ വേരിയന്റ് സൃഷ്ടിക്കുന്ന ലക്ഷണങ്ങളെ തടയാന്‍ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് തെളിവുകളുണ്ട്. എന്നിരുന്നാലും വ്യാപനത്തെ തടയാന്‍ അത്ര ഫലപ്രദമല്ലെന്നും സേജ് വെളിപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.