CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 25 Seconds Ago
Breaking Now

നഴ്‌സുമാര്‍ക്ക് നിക്കോളയുടെ വക സ്‌പെഷ്യല്‍ സമ്മാനം; സ്‌കോട്ടിഷ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 4% ശമ്പള വര്‍ദ്ധന; മഹാമാരി കാലത്തെ പ്രവര്‍ത്തനത്തിന് 500 പൗണ്ട് ബോണസ് നല്‍കിയതിന് പുറമെ!

ഏറ്റവും കുറഞ്ഞ വേതനത്തിലുള്ള ജീവനക്കാര്‍ക്ക് 5.4 ശതമാനം വര്‍ദ്ധനവാണ് ലഭിക്കുക

കൊറോണാവൈറസ് മഹാമാരി കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 4 ശതമാനം ശമ്പള വര്‍ദ്ധനവും, 500 പൗണ്ട് 'താങ്ക് യൂ പേയ്‌മെന്റുമായി' നിക്കോള സ്റ്റര്‍ജന്‍. സ്‌കോട്ടിഷ് ഗവണ്‍മെന്റിന്റെ അജണ്ട ഫോര്‍ ചേഞ്ച് എന്‍എച്ച്എസ് പേ, ഗ്രേഡിംഗ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഏകദേശം 154,000 ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭ്യമാക്കുന്നത്. 

നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുരകള്‍, ഡൊമസ്റ്റിക്, ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് സ്റ്റാഫ്, പോര്‍ട്ടേഴ്‌സ്, മറ്റ് ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് എന്നിവരാണ് അജണ്ട ഫോര്‍ ചേഞ്ചില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുള്ളതിലും മികച്ച പ്രതിഫലമാണ് സ്‌കോട്ടിഷ് ജീവനക്കാര്‍ക്ക് കരസ്ഥമാകുക. 

24000 പൗണ്ടില്‍ താഴെയുള്ളവര്‍ക്ക് 250 പൗണ്ട് വര്‍ദ്ധനയും, മറ്റുള്ളവര്‍ക്ക് 1 ശതമാനം വര്‍ദ്ധനവുമാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ തീരുമാനം. 4 ശതമാനം ശമ്പളവര്‍ദ്ധനവ് യൂണിയനുകള്‍ സ്വീകരിച്ചതോടെ ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2021-22 വര്‍ഷത്തില്‍ മികച്ച വേതനമാണ് സ്‌കോട്ട്‌ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ലഭിക്കുകയെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പ്രതികരിച്ചു. 

ഈ നീക്കത്തോടെ ഏറ്റവും കുറഞ്ഞ വേതനത്തിലുള്ള ജീവനക്കാര്‍ക്ക് 5.4 ശതമാനം വര്‍ദ്ധനവാണ് ലഭിക്കുക. ബാന്‍ഡ് 1 മുതല്‍ 7 വരെ.യുള്ളവര്‍ക്ക് 2020/21ല്‍ നിന്നും 4 ശതമാനമെങ്കിലും ശമ്പളം കൂടും. 25000 പൗണ്ടില്‍ താഴെ വേതനമുള്ളവരാണെങ്കില്‍ 1000 പൗണ്ടാണ് ഗ്യാരണ്ടിയുള്ള വര്‍ദ്ധനവ്. 




കൂടുതല്‍വാര്‍ത്തകള്‍.