ബാര്‍ ഉടമ ലൈംഗികമായി അക്രമിക്കാന്‍ ശ്രമിക്കവെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ബാര്‍ ജോലിക്കാരി. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഒരു ബാറില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച ബോസിന്റെ ജനനേന്ദ്രിയമാണ് ജീവനക്കാരി മുറിച്ചത്. താന്‍ ലൈംഗിക അക്രമം തടയാന്‍ ശ്രമിച്ചതാണെന്ന് സ്പാനിഷ് പോലീസിനോട് വെയ്‌ട്രെസ് വ്യക്തമാക്കി.
ബോസിന്റെ സ്വകാര്യ ഭാഗം മുറിച്ചെടുത്ത ബംഗ്ലാദേശി പൗരയായ 35 വയസ്സിനടുത്ത് പ്രായമുള്ള സ്ത്രീ വിവരം നേരിട്ട് പോലീസിനെ അറിയിക്കുകയും ചെയ്തു. ജനനേന്ദ്രിയം തിരികെ പിടിപ്പിക്കാന്‍ ഇവരുടെ മാനേജറെ അടിയന്തര ഓപ്പറേഷന് വിധേയമാക്കാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സര്‍ജറി വിജയകരമായോ എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെ സാന്റ് ആന്‍ഡ്രൂ ഡെ ലാ ബാഴ്‌സയിലെ ബാറിലാണ് സംഭവം. ബാറുടമയെ അക്രമിച്ച സ്ത്രീ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സ്വയം പ്രതിരോധിക്കാനാണ് ശ്രമിച്ചതെന്ന ഇവരുടെ വാദങ്ങളില്‍ അന്വേഷണം നടക്കുകയാണ്. ബാര്‍ ഉടമയുടെ സ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ ചോദ്യം ചെയ്യും.
മാസങ്ങളായി ബാര്‍ ഉടമയില്‍ നിന്നും തനിക്ക് ലൈംഗിക അപമാനങ്ങള്‍ നേരിട്ടതോടെയാണ് കത്തി പ്രയോഗം നടത്തേണ്ടി വന്നതെന്ന് യുവതി പോലീസിനെ അറിയിച്ചു. പല അവസരത്തിലും സെക്‌സില്‍ ഏര്‍പ്പെടാന്‍ ബോസ് നിര്‍ബന്ധിച്ചു. ഒടുവില്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നപ്പോഴാണ് കത്തി എടുത്ത് ജനനേന്ദ്രിയം മുറിച്ചത്, ജീവനക്കാരി പറഞ്ഞു. ബാര്‍ ഉടമയും ബംഗ്ലാദേശിയാണെന്ന് പോലീസ് അറിയിച്ചു.