CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 17 Seconds Ago
Breaking Now

ഒരു മകള്‍ പിറന്നാള്‍ മുത്തശ്ശിയുടെ പേരിടും! മെഗാനെ കണ്ടുമുട്ടുന്നതിന് 'വര്‍ഷങ്ങള്‍ക്ക്' മുന്‍പ് തന്നെ ഹാരി ആ തീരുമാനം കൈക്കൊണ്ടിരുന്നു; പേരിടല്‍ തന്റെ ജീവിതത്തില്‍ സുപ്രധാനമായ 2 സ്ത്രീകളെ ആദരിക്കാന്‍!

രാജകുടുംബത്തിലെ അടുത്ത അംഗങ്ങളാണ് രാജ്ഞിയെ ലിലിബെറ്റ് എന്ന് വിളിക്കുന്നത്

ഹാരിയ്ക്കും, മെഗാനും പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിന് രാജ്ഞിയുടെ വിളിപ്പേരായ 'ലിലിബെറ്റ്' എന്ന പേര് നല്‍കിയത് പലര്‍ക്കും ഒരു സര്‍പ്രൈസായിരുന്നു. എന്നാല്‍ ഇത് ഒട്ടും സര്‍പ്രൈസായി തോന്നാത്ത ഒരാളുണ്ട്, സാക്ഷാല്‍ രാജ്ഞി! കാരണം ഹാരിയുടെ ഈ ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നത് തന്നെ. 

മെഗാനെ കണ്ടുമുട്ടുന്നതിനും ഏറെ മുന്‍പ് തനിക്കൊരു മകള്‍ പിറന്നാള്‍ രാജ്ഞിയുടെ പേര് നല്‍കണമെന്ന ആഗ്രഹം ഹാരി മുത്തശ്ശിയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹാരിയുടെ ആഗ്രഹം കേട്ട് രാജ്ഞിയും ഏറെ സന്തോഷിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഹാരി, മെഗാന്‍ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. 'ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍' എന്നാണ് കുഞ്ഞിന് നല്‍കിയിട്ടുള്ള പേര്. 

രാജകുടുംബത്തിലെ അടുത്ത അംഗങ്ങളാണ് രാജ്ഞിയെ ലിലിബെറ്റ് എന്ന് വിളിക്കുന്നത്. രാജ്ഞി കുട്ടിയായിരിക്കുമ്പോള്‍ എലിസബത്ത് എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടിയ സമയത്ത് പിതാവ് ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഈ പേര് വിളിച്ചത്. തന്റെ ഭാവി ഭാര്യയെ കണ്ടുമുട്ടുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പേര് താന്‍ മകള്‍ക്കിടുമെന്ന് ഹാരി മുത്തശ്ശിയെ അറിയിച്ചിരുന്നതായാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

തന്റെ ജീവിതത്തില്‍ സുപ്രധാനമായ രണ്ട് സ്ത്രീകളുടെ പേരുകള്‍ മകള്‍ക്ക് നല്‍കി ആദരവ് അര്‍പ്പിക്കുന്നത് ഹാരിയെ സംബന്ധിച്ച് വലിയ കാര്യമായിരുന്നുവെന്ന് ശ്രോതസ്സുകള്‍ പറയുന്നു. രാജ്ഞിയും, അമ്മയുമാണ് ആ സ്ത്രീകള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സില്‍ ഉറപ്പിച്ച ആ പേര് ഹാരി കുഞ്ഞിന് നല്‍കുകയാണ് ചെയ്തിരിക്കുന്നത്!




കൂടുതല്‍വാര്‍ത്തകള്‍.