CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 43 Minutes 9 Seconds Ago
Breaking Now

കെന്റ് ജില്ലിംഗാമിലെ സജി ജേക്കബിന്റെ സംസ്‌കാരം നാളെ ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാര ശുശ്രൂഷ

ദേവാലയത്തില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് പ്രവേശനം ഉണ്ടാകുക

കെന്റ് ജില്ലിംഗാമിലെ സജി ജേക്കബിന്റെ സംസ്‌കാരം നാളെ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ചിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തന്നെ മാനദണ്ഡങ്ങള്‍  പാലിച്ചായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. ദേവാലയത്തില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് പ്രവേശനം ഉണ്ടാകുക. ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കും.

ജില്ലിംഗാമിലെ സാക്‌സ്ടണ്‍ സ്ട്രീറ്റില്‍ താമസിച്ചുവരികയായിരുന്ന സജി ജേക്കബ് (56) ലണ്ടനിലെ കിംഗ്‌സ് ആശുപത്രിയില്‍ വച്ച് മേയ് 25നാണ് മരിച്ചത്. പന്തളം സ്വദേശിയാണ്. മടിയൂര്‍ക്കോണം തെക്കേടത്ത് പുത്തന്‍ വീട്ടില്‍ പരേതനായ ടിഎം ചാക്കോയുടേയും മറിയാമ്മയുടേയും മകനാണ്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി കിംഗ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡ്വേ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായ കോഴഞ്ചേരി തീയാടിക്കല്‍ സ്വദേശി സുനു വര്‍ഗീസാണ് ഭാര്യ. നിധിന്‍ ജേക്കബ്, വിദ്യാര്‍ത്ഥിയായ നെവിന്‍ ജേക്കബ് എന്നിവര്‍ മക്കളാണ്. കെന്റില്‍ തന്നെയുള്ള മാത്യു ചാക്കോ, ജേക്കബ് ചാക്കോ എന്നിവര്‍ സഹോദരങ്ങളാണ്.

സഹോദരി ജെസിയും മാതാവ് മറിയാമ്മയുമാണ് നാട്ടിലുള്ളത്. ലണ്ടന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ് സജി.




കൂടുതല്‍വാര്‍ത്തകള്‍.