CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 11 Minutes 17 Seconds Ago
Breaking Now

പരാതികളും പരിഭവങ്ങളും ഇല്ലാത്ത ലോകത്തേക്ക് ഷീജ യാത്രയായി ; നാട്ടിലെ കുടുംബം കണ്ണീരോടെ വിട നല്‍കി

യുകെയിലെ റെഡ്ഡിച്ചില്‍ നടന്ന ചടങ്ങുകള്‍ കുടുംബം ഓണ്‍ലൈനിലാണ് കണ്ടത്.

രണ്ടു കുരുന്നുകള്‍ക്ക് നഷ്ടമായിരിക്കുന്നത് അവരുടെ പ്രിയപ്പെട്ട അമ്മയെയാണ്. നഴ്‌സായ ഷീജ കൃഷ്ണന്‍ മരണം തെരഞ്ഞെടുത്തപ്പോള്‍ അത് താങ്ങാനാകാത്ത അവസ്ഥയിലാണ് നാട്ടിലെ കുടുംബം. ജീവിതത്തിലെ ഒറ്റപ്പെടലും മാനസിക സമ്മര്‍ദ്ദവും പലപ്പോഴും തെറ്റായ ചിന്തയിലേക്ക് നയിച്ചേക്കാം. എന്നാല്‍ കുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായിരിക്കുന്നത്. ആയുഷിന്റെയും ധനുഷിന്റെയും വിഷമം എല്ലാവരിലും വലിയ വേദന പടര്‍ത്തുകയാണ്.

പൊന്‍കുന്നം ചിറക്കടവ് ഓലിക്കല്‍ വീട്ടില്‍ ഷീജയുടെ അച്ഛനും അമ്മയും ഉള്‍പ്പെട്ട കുടുംബവും മകളുടെ ചേതനയറ്റ ശരീരം കണ്ടത് ഓണ്‍ലൈന്‍ ദൃശ്യങ്ങളിലൂടെയാണ്. മൊബൈലിലും ടിവിയിലുമായി അവസാനമായി മകളുടെ മൃതേേദഹം കണ്ട മാതാപിതാക്കളുടെ അവസ്ഥ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാനായിരുന്നെങ്കില്‍ ഷീജയെ അവസാനമായി ഒന്നു കാണാമായിരുന്നുവെന്നാണ് അടുത്ത ബന്ധുക്കളും വേദനയോടെ പറയുന്നത്.

യുകെയിലെ റെഡ്ഡിച്ചില്‍ നടന്ന ചടങ്ങുകള്‍ കുടുംബം ഓണ്‍ലൈനിലാണ് കണ്ടത്. ഷീജയുടെ വീടിന്റെ മുമ്പില്‍ അല്‍പ്പ നേരം എത്തിച്ച ശേഷം മൃതദേഹം പിന്നീട് അന്ത്യോപചാരം അര്‍പ്പിക്കാനായി റോക്ലാന്‍ഡ് സോഷ്യല്‍ ക്ലബ് ഹാളിലെത്തിച്ചു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പാരായണം നടത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. റെഡ്ഡിച്ചിലെ മലയാളി കുടുംബങ്ങള്‍ ഷീജയ്ക്ക് വിട നല്‍കാന്‍ എത്തിയിരുന്നു.

ഹൈന്ദവ ആചാര പ്രകാരമാണ് ചടങ്ങുകള്‍ നടത്തിയത്. വൈകീട്ടോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഷീജയുടെ ഓര്‍മ്മകളില്‍ ഇനി ഈ കുടുംബം ജീവിയ്ക്കും..




കൂടുതല്‍വാര്‍ത്തകള്‍.