CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 8 Seconds Ago
Breaking Now

രോഗി മരിച്ചപ്പോള്‍ ഡെബിറ്റ് കാര്‍ഡ് പോക്കറ്റില്‍ നിന്നെടുത്ത് ചോക്ലേറ്റും സോഫ്റ്റ് ഡ്രിങ്ക്‌സും വാങ്ങി ; എന്‍എച്ച്എസ് നഴ്‌സിന് പത്തു മാസം ജയില്‍ ശിക്ഷ

83 കാരിയായ രോഗി മരണമടഞ്ഞ് 17 മിനിറ്റുകള്‍ക്കുള്ളിലാണ് ഇവരെ ശുശ്രൂഷിച്ചിരുന്ന ആയിഷ ബസാറത്ത് എന്ന 23 കാരി അവരുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചോക്ലേറ്റ് വാങ്ങിയത്.

കോവിഡ് ബാധിച്ചു മരിച്ച 83 കാരിയുടെ ഡെബിറ്റ് കാര്‍ഡ് എടുത്ത് എന്‍എച്ച് എസ് ജീവനക്കാരി ചോക്ലേറ്റും സോഫ്റ്റ് ഡ്രിങ്ക്‌സും വാങ്ങിയ സംഭവത്തില്‍ കിട്ടിയത് എട്ടിന്റെ പണി. ജനുവരി 24നായിരുന്നു സംഭവം. ബര്‍മ്മിങ്ഹാമിലെ ഹാര്‍ട്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന 83 കാരിയായ രോഗി മരണമടഞ്ഞ് 17 മിനിറ്റുകള്‍ക്കുള്ളിലാണ് ഇവരെ ശുശ്രൂഷിച്ചിരുന്ന ആയിഷ ബസാറത്ത് എന്ന 23 കാരി അവരുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചോക്ലേറ്റ് വാങ്ങിയത്.

ആശുപത്രി പരിസരത്തുള്ള കോണ്ടാക്ലെസ്സ് വെന്‍ഡിംഗ് മെഷീനില്‍ നിന്നും ഈ കാര്‍ഡ് ഉപയോഗിച്ച് ആറു തവണ ഒരു പൗണ്ട് വീതം വരുന്ന പര്‍ച്ചേസുകളാണ് നടത്തിയത്. ശേഷം മറ്റൊരിടത്തു നിന്നുകൂടി ഇവര്‍ 1 പൗണ്ടിന്റെ പര്‍ച്ചേസ് നടത്തി. നാലു ദിവസം ഇവര്‍ ജോലിക്ക് വന്നിരുന്നില്ല. അതിനു ശേഷം എത്തി ഒന്നു കൂടി കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാര്‍ഡ് റദ്ദാക്കിയിരുന്നു. നിലത്തു വീണുകിടന്ന ഒരു കാര്‍ഡ് എടുക്കുകയായിരുന്നുവെന്നും തന്റെ കാര്‍ഡ് എന്ന് തെറ്റിദ്ധരിച്ചാണ് പണം നല്‍കാനായി കാര്‍ഡ് ഉപയോഗിച്ചതെന്നുമാണ് ആയിഷ ആദ്യം പറഞ്ഞത്. പിന്നീട് താന്‍ രോഗിയുടെ കൈയ്യില്‍ നിന് കാര്‍ഡ് മോഷ്ടിക്കുകയായിരുന്നുവെന്നും മനപൂര്‍വ്വം ചെയ്തതാണെന്നും സമ്മതിച്ചു. അഞ്ചു മാസം വീതമുള്ള രണ്ടു തടവുശിക്ഷകളാണ് ഇവര്‍ക്ക് വിധിച്ചിരിക്കുന്നത്. ഒരേ സമയം അനുഭവിച്ചാല്‍ മതിയാകും. 18 മാസത്തേക്ക് ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വൃദ്ധയുടെ കുടുംബം ആയിഷയെ സമീപിച്ചപ്പോള്‍ അവരോട് മാപ്പ് പറയാന്‍ ആയിഷ തയ്യാറായില്ല. ഒന്നും പറയാനില്ലെന്നാണ് പ്രതികരിച്ചത്. ഏതായാലും കൃത്യമായ നടപടികള്‍ക്ക് പിന്നാലെ ആയിഷയ്ക്ക് ശിക്ഷയും ലഭിച്ചിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.