CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 37 Minutes 42 Seconds Ago
Breaking Now

കൊലപാതക കഥ പുറത്തുകൊണ്ടുവന്ന സ്മാര്‍ട്ട്‌വാച്ച്! പുലര്‍ച്ചെ 4.05ന് ബ്രിട്ടീഷ് യുവതിയുടെ പള്‍സ് 50% കുതിച്ചുകയറി; വിവാഹമോചനം തേടുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഭര്‍ത്താവ് നല്‍കിയത് മരണശിക്ഷ?

ഉറങ്ങിക്കിടന്ന ഭാര്യയെ അഞ്ച് മിനിറ്റ് നേരെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചെന്നാണ് ഭര്‍ത്താവ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്

പുലര്‍ച്ചെ 4.05. സമാധാനപരമായി ഉറങ്ങുന്ന സമയം. എന്നാല്‍ ഈ സമയത്ത് ഒരു വ്യക്തിയുടെ പള്‍സ് പൊടുന്നനെ കുതിച്ചുയര്‍ന്നാല്‍, 50% കുതിച്ചാല്‍ അതില്‍ അസ്വാഭാവികത ഉണ്ട്. ഈ സംശയമാണ് കവര്‍ച്ചക്കാരുടെ കൊലപാതകമെന്ന് ആരോപിക്കപ്പെട്ട കൊല സ്വന്തം ഭര്‍ത്താവ് നടത്തിയതാണെന്ന് തെളിയിക്കാന്‍ പോലീസിന് അവസരം നല്‍കിയത്. 

കൊല ചെയ്യപ്പെട്ടത് ബ്രിട്ടീഷുകാരി കരോളിന്‍ ക്രഞ്ച്. ഇവരുടെ കൈയില്‍ കെട്ടിയിരുന്ന സ്മാര്‍ട്ട് വാച്ചില്‍ നിന്നാണ് പള്‍സിനെ വ്യതിയാനം തിരിച്ചറിഞ്ഞത്. വിവാഹമോചനം ചെയ്യുമെന്നും, മകളെ ഒപ്പം കൂട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിയത് കേട്ട് രോഷം പൂണ്ടാണ് 20-കാരി കരോളിനെ ഭര്‍ത്താവ് 33-കാരന്‍ ബാബിസ് അനഗ്നോസ്‌റ്റോപൗലോസ് കൊലപ്പെടുത്തിയത്. 

പെട്ടെന്നുണ്ടായ രോഷത്തില്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെങ്കിലും ഭാര്യ മരിച്ച് കിടക്കുന്നത് കണ്ടതോടെ അങ്കലാപ്പായി. മകളെ വളര്‍ത്താന്‍ തനിക്ക് ജയിലില്‍ പോകാതെ ഇരിക്കണമെന്ന് ചിന്തിച്ച് മൃതദേഹം മറയ്ക്കുകയാണ് ഏക മാര്‍ഗ്ഗമെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് വ്യാജ കവര്‍ച്ച നാടകം സൃഷ്ടിച്ചത്. 

എന്നാല്‍ കരോളിന്റെ സ്മാര്‍ട്ട് വാച്ചില്‍ നിന്നുള്ള വിവരങ്ങള്‍ ബാബിയുടെ വാദങ്ങള്‍ പൊളിച്ചു. കവര്‍ച്ചക്കാര്‍ കൊലപ്പെടുത്തിയെന്ന് പറഞ്ഞ സമയത്തിന് ഏറെ മുന്‍പ് തന്നെ കരോളിന്‍ കൊല്ലപ്പെട്ടിരുന്നതായി കണ്ടെത്തുകയും ചെയ്തു. ഉറങ്ങിക്കിടന്ന ഭാര്യയെ അഞ്ച് മിനിറ്റ് നേരെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചെന്നാണ് ഭര്‍ത്താവ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

ഉറങ്ങിക്കിടന്ന വ്യക്തിയുടെ പള്‍സ് പൊടുന്നനെ 50 ശതമാനം ഉയരാനുള്ള കാരണം ഒരുപക്ഷെ ഈ ഘട്ടത്തില്‍ അനുഭവിച്ച കടുത്ത മാനസിക, ശാരീരിക സമ്മര്‍മാകാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെയാണ് കരോളിന്‍ മരണപ്പെട്ട സമയം പോലീസ് നിശ്ചയിച്ചതും ഭര്‍ത്താവ് കുടുങ്ങിയതും. 




കൂടുതല്‍വാര്‍ത്തകള്‍.