CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 38 Seconds Ago
Breaking Now

അക്ഷയ് കുമാറിനെ സ്റ്റാറാക്കിയത് ഞാനാണ് ; ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യ

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് അക്ഷയ് കുമാര്‍. താരത്തിന്റെ ഈ വിജയത്തിന് പിന്നില്‍ താനാണെന്ന് ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യ. തന്റെ ഗാനങ്ങളാണ് അക്ഷയ് കുമാറിനെ സ്റ്റാറാക്കിയത് എന്നാണ് അഭിജീത്ത് പ്രതികരിച്ചത്.

'എന്റെ സംഗീതമാണ് അക്ഷയ് കുമാറിനെ സ്റ്റാര്‍ ആക്കിയത്. ലോഞ്ച് ചെയ്തപ്പോള്‍ അദ്ദേഹം ഒരു സ്റ്റാര്‍ ആയിരുന്നില്ല. 'പാവങ്ങളുടെ അമിതാഭ് ബച്ചന്‍' എന്ന് മിഥുന്‍ ചക്രവര്‍ത്തി അറിയപ്പെട്ട പോലെ 'പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തി' എന്നാണ് അക്ഷയ് അറിയപ്പെട്ടിരുന്നത്' എന്ന് അഭിജീത്ത് പറഞ്ഞു.

1992ല്‍ പുറത്തിറങ്ങിയ കിലാഡി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ്ക്ക് ബോളിവുഡില്‍ താരപരിവേഷം ലഭിച്ചത്. ചിത്രത്തിലെ മിക്ക ഗാനങ്ങളും അഭിജീത്ത് ആലപിച്ചതാണ്. തന്റെ ശബ്ദം എല്ലാവര്‍ക്കും യോജിച്ചതാണ്. തന്റെ ഗാനങ്ങളിലൂടെ സാധാരണ നടന്‍മാര്‍ വരെ സ്റ്റാര്‍ ആയി മാറിയെന്നും അഭിജീത്ത് പറയുന്നു.

താരങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പാടിയിട്ടുള്ളത്. ഷാരുഖ് ഖാനും സുനില്‍ ഷെട്ടിക്കുമെല്ലാം വേണ്ടിയാണ് താന്‍ പാടിയിരുന്നത്. ഇപ്പോള്‍ ഷാരൂഖ് ഖാന്‍ താരമാണ്. ഇവര്‍ക്കു വേണ്ടിയുള്ള എല്ലാ പാട്ടുകളും ഹിറ്റായിരുന്നു എന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.