CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 41 Minutes 20 Seconds Ago
Breaking Now

'ഒടുവില്‍ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി', ലോഹി സാര്‍ പറഞ്ഞു ; മലയാള സിനിമയിലേക്കുള്ള വരവിനെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

ലോഹിതദാസിന്റെ 'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയ ജീവിതത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം. അരയന്നങ്ങളുടെ വീട് ചിത്രത്തിലേക്ക് ലോഹിതദാസ് തന്നെ തിരഞ്ഞെടുത്തതിനെ കുറിച്ചാണ് ലക്ഷ്മി ഗോപാലസ്വാമി പ്രതികരിക്കുന്നത്.

'ഒടുവില്‍ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി. ഷൂട്ടിങ് അടുത്ത മാസം തുടങ്ങും' എന്നാണ് ചിത്രത്തിലെ നായികയെ അന്വേഷിച്ചു മടുത്ത ലോഹിതദാസ് ലക്ഷ്മി ഗോപാലസ്വാമിയെ കണ്ടെത്തിയപ്പോള്‍ ആഹ്ലാദത്തോടെ കൂട്ടുകാരനോട് ഫോണില്‍ വിളിച്ചു പറഞ്ഞത്.

'ഉള്ളിയുടെ നിറം, എന്നാല്‍ പിങ്ക്. ഗോതമ്പിന്റെ നിറമുള്ള നായികയെന്നൊക്കെ കേട്ടിട്ടുണ്ട്. സോ പോയറ്റിക്. അതാണ് ലോഹിസാര്‍. നമ്മള്‍ വിചാരിക്കുന്ന തലങ്ങള്‍ക്കപ്പുറം സ്‌നേഹബന്ധങ്ങളെ കുറിച്ചു ചിന്തിക്കുന്നയാള്‍' എന്ന് ലക്ഷ്മി പറയുന്നു. അന്ന് തന്നോട് സിനിമയുടെ കഥ പറയാന്‍ ബംഗളൂരുവിലെ വീട്ടില്‍ വന്നത് സംവിധായകന്‍ ബ്ലസിയായിരുന്നു.

പാലക്കാട്ട് ലോഹിസാറിനെ കാണാന്‍ പോയപ്പോള്‍ സെറ്റും മുണ്ടുമാണ് ഉടുത്തത്. അങ്ങനെ തന്നെ ചെല്ലണമെന്നു പറഞ്ഞിരുന്നു. താന്‍ അന്ന് മുടിയൊക്കെ വെട്ടിയൊതുക്കി നടക്കുകയായിരുന്നു. കഷ്ടി ചെവി വരെ മാത്രം മുടി. തന്നെ കണ്ടപ്പോള്‍ ലോഹിസാര്‍ ഒന്നും പറഞ്ഞില്ല.

ഒന്നും സംസാരിക്കാത്ത ഇദ്ദേഹം എങ്ങനെ സിനിമ ചെയ്യുമെന്ന് സംശയിച്ചിരുന്നു. വൈകാതെ ലോഹിസാറിനെ അടുത്തറിഞ്ഞു. സീതാലക്ഷ്മി എന്ന ആദ്യ വേഷം തന്നെ ഒരു വിസ്മയ ലോകത്തെത്തിച്ചു എന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.