CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 6 Seconds Ago
Breaking Now

ഇസ്രയേല്‍ ബൂസ്റ്റര്‍ ഡോസിലേക്ക് ; പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് മൂന്നാം ഡോസ് ഉടന്‍ നല്‍കും

പ്രായം കണക്കാക്കാതെ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ട്.

ഇസ്രയേല്‍ വാക്‌സിന്‍ നല്‍കുന്നതില്‍ മികച്ച മുന്നേറ്റമാണ് നടത്തിവരുന്നത്. മറ്റ് പല രാജ്യങ്ങളും വാക്‌സിന്റെ ഒന്നാം ഡോസ് പോലും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഇസ്രയേല്‍ തങ്ങളുടെ പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് അഥവാ മൂന്നാം ഡോസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ പ്രായമായവര്‍ക്കും ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രായം കണക്കാക്കാതെ എല്ലാവര്‍ക്കും  ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ട്.

കഴിഞ്ഞ മാസം ഇസ്രയേലില്‍ ഓരോ ദിവസവും രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം കുറവായിരുന്നു. ഡെല്‍റ്റ വകഭേദം മൂലം 500 ന് അടുത്തായി രോഗികള്‍. പ്രതിരോധ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പേരിലേക്ക് ബൂസ്റ്റര്‍ എത്തിക്കും.

അതിനിടെ വാക്‌സിന്റെ കാര്യക്ഷമതയിലുള്ള സംശയം ഇസ്രയേലി ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞു. ഇപ്പോഴും വാക്‌സിന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആറു മാസത്തിനിടെ രോഗ വ്യാപനം വര്‍ദ്ധിക്കാനിടയുള്ളതിനാല്‍ കൂടുതല്‍ ബുസ്റ്റര്‍ വാക്‌സിനുകള്‍ നല്‍കാന്‍ അമേരിക്കന്‍ അധികൃതരോടും യൂറോപ്യന്‍ അധികൃതരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

9.3 മില്യണ്‍ ജനങ്ങളുള്ള ഇസ്രയേലില്‍ 5.19 മില്യണ്‍ ആളുകള്‍ക്ക് വാക്‌സിന്‍ രണ്ടു ഡോസും ലഭിച്ചു. ജനസംഖ്യയുടെ 60 ശതമാനം പേരും വാക്‌സിനെടുത്തു കഴിഞ്ഞു. അഞ്ചര ലക്ഷം പേര്‍ക്ക് ആദ്യ ഡോസും ലഭിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.