CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 39 Seconds Ago
Breaking Now

സീറോ മലങ്കര കത്തോലിക്കാ സഭ ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മിഷനില്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 18 ഞായറാഴ്ച...

സീറോ മലങ്കര കത്തോലിക്കാ സഭ യു.കെ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ അറുപത്തിയെട്ടാമത് ഓര്‍മപ്പെരുന്നാള്‍ ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മിഷനില്‍  ജൂലൈ 18 ഞായറാഴ്ച 3PM ന് കൊണ്ടാടുന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുണ്യ പിതാവ് ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മത്തിരുന്നാളിന് സീറോ മലങ്കര കത്തോലിക്കാ സഭ യു കെ റീജണിന്റെ കോര്‍ഡിനേറ്റര്‍ റവ.ഡോ. കുര്യാക്കോസ് തടത്തില്‍ വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്.  തുടര്‍ന്ന് 4.30 PM ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന ഓര്‍മപ്പെരുന്നാളിലേക്കും വി.കുര്‍ബാനയിലേക്കും ഏവരേയും ക്ഷണിക്കുന്നതായി മിഷന്‍ ചാപ്ലൈന്‍ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പില്‍ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം:

 

St. Catherine Church,

23 Melrose Road,

S3 9DN.

 




കൂടുതല്‍വാര്‍ത്തകള്‍.