CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 7 Minutes 59 Seconds Ago
Breaking Now

'പുരാണത്തില്‍ രാജാക്കന്‍മാര്‍ ജനങ്ങളെ രഹസ്യമായി നിരീക്ഷിച്ചിരുന്നു, ശ്രീരാമനും നിരീക്ഷിച്ചിരുന്നു'; ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങള്‍ക്കിടെ കങ്കണ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി നടി കങ്കണ റണാവത്. ചരിത്രത്തില്‍ ഭരണാധികാരികള്‍ വേഷം മാറിപ്പോയി ജനങ്ങളെ രഹസ്യമായി നിരീക്ഷിച്ചിരുന്നുവെന്നും രാമായണത്തിലും ഇതിന് ഉദാഹരണങ്ങളുണ്ടെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

ഇത് ഭരണകൂടത്തിന്റെ ഭാഗമായ പ്രവൃത്തിയാണ്. രാമായണത്തില്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമുണ്ട്. അത്തരമൊരു സന്ദര്‍ശന സമയത്താണ് സീതാ ദേവിയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള അഭിപ്രായം രാമന്‍ രഹസ്യമായി കേട്ടത്.

സാമൂഹ്യവിരുദ്ധ കാര്യങ്ങളോ ജനങ്ങളുടെ പൊതു പ്രശ്‌നങ്ങളോ അവരുടെ മാനസികാവസ്ഥയോ രാജാവിന് അറിയണം എന്നുണ്ടെങ്കില്‍ അത് വലിയ കാര്യമല്ല. അത് അദ്ദേഹത്തിന്റെ അധികാരവും ജോലിയുമാണത്. എന്നാല്‍ താന്‍ പെഗാസസിനെ കുറിച്ചല്ല പറയുന്നതെന്ന് തമാശ രൂപേണ ഒരു വരിയും കങ്കണ കുറിച്ചിട്ടുണ്ട്.

ഇസ്രായേലി സൈബര്‍ സുരക്ഷ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തി എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.