CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 30 Minutes 21 Seconds Ago
Breaking Now

ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മ്മാണം യുകെ ആസ്ഥാനമായ പ്രൊഡക്ഷന്‍ ഹൗസുമായി സഹകരിച്ച്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിച്ച് വാട്‌സ്ആപ്പ് ചാറ്റുകള്‍; കുന്ദ്രയുടെ ബന്ധു സറേയില്‍ ഇരുന്ന് ഏജന്റുമാര്‍ക്ക് പണമയച്ച് വീഡിയോ ചിത്രീകരിക്കും?

10 പേരില്‍ താഴെ മാത്രം ജീവനക്കാരുള്ള കമ്പനിക്ക് 2 മില്ല്യണ്‍ പൗണ്ടില്‍ താഴെയാണ് ടേണോവര്‍

നീലച്ചിത്ര വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് ബിസിനസ്സുകാരന്‍ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് യുകെയില്‍ താമസിക്കുന്ന പ്രദീപ് ബക്ഷിയുടെ കെന്റിന്‍ പ്രൊഡക്ഷന്‍ ഹൗസിന് ബന്ധമുള്ളതായി മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് ശ്രോതസ്സുകള്‍.  രാജ് കുന്ദ്രയുടെ ബന്ധുവാണ് ബക്ഷി. 2005 മാര്‍ച്ചില്‍ ആരംഭിച്ച യുകെ ആസ്ഥാനമായ കെന്റിന്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ രജിസ്റ്റേഡ് ഓഫീസ് സറേയിലെ സ്റ്റെയിന്‍സ് അപ്പോണ്‍ തെയിംസിലാണ്. 2008 നവംബറിലാണ് പ്രദീപ് ബക്ഷി സ്ഥാപനത്തിന്റെ ഡയറക്ടറായി ചുമതലയേറ്റത്.  10 പേരില്‍ താഴെ മാത്രം ജീവനക്കാരുള്ള കമ്പനിക്ക് 2 മില്ല്യണ്‍ പൗണ്ടില്‍ താഴെയാണ് ടേണോവര്‍. വീഡിയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, ടെലിവിഷന്‍ പ്രോഗ്രാമിംഗുമാണ് കമ്പനിയുടെ പ്രവര്‍ത്തന മേഖല. രാജ് കുന്ദ്ര ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന. കുന്ദ്രയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഉമേഷ് കാമത്താണ് കെന്റിന്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ഇന്ത്യയിലെ പ്രതിനിധി. നീലച്ചിത്രനിര്‍മ്മാണത്തിനായി കമ്പനി കരാര്‍ നല്‍കുകയും, പണം ഇറക്കുകയും ചെയ്‌തെന്നാണ് കരുതുന്നത്.  നടി ഗെഹനാ വസിഷ്ഠ്, ഉമേഷ് കാമത്ത് എന്നിവര്‍ക്ക് ഈ നിര്‍മ്മാണ കമ്പനിയുമായി നീലച്ചിത്ര നിര്‍മ്മാണത്തില്‍ പങ്കുള്ളതായാണ് വ്യക്തമാകുന്നത്. ഇന്ത്യയിലെ നിയമപാലകരുടെ കണ്ണ് വെട്ടിക്കാന്‍ യുകെയിലേക്ക് ഒരു ആപ്ലിക്കേഷന്‍ വഴിയാണ് വീഡിയോ അയച്ചിരുന്നത്.  കെന്റിന്‍ പ്രൊഡക്ഷന്‍ ഹൗസ് ഇന്ത്യയിലെ വിവിധ ഏജന്റുമാര്‍ വഴി നീലച്ചിത്ര നിര്‍മ്മാണത്തിന് പണം ഇറക്കിയിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രാജ് കുന്ദ്ര സൃഷ്ടിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചിത്രത്തിന്റെ പേയ്‌മെന്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്.  സിനിമകളില്‍ നിന്നും വരുമാനം കുറയുന്നുവെന്ന് രാജ് കുന്ദ്ര ഒരു ചാറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. നടികള്‍ക്ക് പണം നല്‍കാത്തതിന്റെ പേരിലുള്ള വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കുന്നു. അഡ്വാന്‍സ് പേയ്‌മെന്റ് ലഭിച്ച ശേഷം നീലച്ചിത്രങ്ങള്‍ തയ്യാറാക്കി ഇമെയില്‍ ഐഡി വഴി കെന്റിന്‍ പ്രൊഡക്ഷന് ഹൗസിന് അയച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ആപ്പായ ഹോട്ട്‌ഷോട്ട് വഴിയാണ് ഈ നീലച്ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.