CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 25 Minutes 39 Seconds Ago
Breaking Now

പെണ്ണുങ്ങളെ കാണുമ്പോഴുള്ള ചൂളമടിയും, അപശബ്ദം പുറപ്പെടുവിക്കലും ബ്രിട്ടന്‍ ക്രിമിനല്‍ കുറ്റമാക്കുന്നു; പൊതുസ്ഥലത്തെ ലൈംഗിക അപമാനമായി കണക്കാക്കാന്‍ പദ്ധതി; ലൈംഗിക ചുവയുള്ള കമന്റടിച്ചാലും പണികിട്ടും

ശരീരപ്രദര്‍ശനവും, തെരുവില്‍ വെച്ചുള്ള കൈയ്യേറ്റങ്ങളും ഗുരുതരമായി കണക്കാക്കുന്ന രീതിയിലാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പദ്ധതി തയ്യാറാക്കുന്നത്

സ്ത്രീകളെ കാണുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് വിസിലടിക്കുകയും, കമന്റ് പാസാക്കുകയും ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണം. പൊതുസ്ഥലത്തുള്ള ഇത്തരം ലൈംഗിക അപമാനങ്ങള്‍ ബ്രിട്ടന്‍ കുറ്റകരമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ്. ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങളും, കമന്റടിയും ഉള്‍പ്പെടെയുള്ള കുറ്റകരമാക്കി മാറ്റിക്കൊണ്ടാണ് സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാനുള്ള പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്. 

സാറ എവര്‍യാര്‍ഡ് എന്ന യുവതിയെ തട്ടിക്കൊണ്ടുപോയി വകവരുത്തിയ കേസില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഓഫീസര്‍ വെയിന്‍ കൗസെന്‍സ് പിടിക്കപ്പെട്ടതോടെയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പദ്ധതി വേണമെന്ന ആവശ്യം ശക്തമായത്. 

സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പൊതുസ്ഥലത്ത് വെച്ചുള്ള ശരീരപ്രദര്‍ശനവും, തെരുവില്‍ വെച്ചുള്ള കൈയ്യേറ്റങ്ങളും ഗുരുതരമായി കണക്കാക്കുന്ന രീതിയിലാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പദ്ധതി തയ്യാറാക്കുന്നത്. 

ബസുകളിലും, ട്രെയിനുകളിലെയും വനിതാ യാത്രക്കാരെ സംരക്ഷിക്കാന്‍ രണ്ട് വുമണ്‍ & ഗേള്‍സ് ട്രാന്‍സ്‌പോര്‍ട്ട് ചാമ്പ്യന്‍സിനെയും മന്ത്രി നിയോഗിക്കും. രജിസ്റ്റര്‍ ചെയ്ത സെക്‌സ് കുറ്റവാളികളെ നിയന്ത്രിക്കാനും, പതിവ് കുറ്റവാളികളെ കണ്ടെത്താനും പുതിയ സ്വതന്ത്ര റിവ്യൂവറെയും ചുമതലപ്പെടുത്തും.




കൂടുതല്‍വാര്‍ത്തകള്‍.