CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 49 Minutes 5 Seconds Ago
Breaking Now

ജീവന് ഇപ്പോഴും ഭീഷണി, മഠത്തിനകത്തു കയറാന്‍ പൊലീസ് സഹായം തേടേണ്ടി വരുന്നു: സിസ്റ്റര്‍ ലൂസി കളപ്പുര

സിസ്റ്റര്‍ ലൂസി കളപ്പുരയോട് മാനന്തവാടിയിലെ കാരയ്ക്കാമലമഠത്തില്‍ നിന്ന് ഇറങ്ങണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും തനിക്കെതിരായ അതിക്രമങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. പലപ്പോഴും മഠത്തിനകത്തു കയറാന്‍ പൊലീസ് സഹായം തേടേണ്ടി വരുന്നു. എന്നാല്‍ മഠം അധികൃതര്‍ പറയുന്നത് കേട്ട് പൊലീസ് തിരിച്ചുപോകുകയാണെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. 

തന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ട്. താമസിക്കുന്ന റൂമിലെ സ്വിച്ച് ബോര്‍ഡും വാതിലും കഴിഞ്ഞ ദിവസം മഠം അധികൃതര്‍ തകര്‍ത്തെന്നും ഇതിലും പൊലീസ് നടപടിയൊന്നുമെടുക്കാതെ തിരിച്ചുപോയെന്നും സിസ്റ്റര്‍ ലൂസി ആരോപിച്ചു. സിവില്‍ കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സിസ്റ്റര്‍ പറഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുരയോട് മാനന്തവാടിയിലെ കാരയ്ക്കാമലമഠത്തില്‍ നിന്ന് ഇറങ്ങണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. മഠത്തില്‍ അല്ലാതെ മാറിത്താമസിച്ചാല്‍ ലൂസി കളപ്പുരക്ക് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.