CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 35 Minutes 23 Seconds Ago
Breaking Now

തനിക്ക് കടുത്ത ബോഡി ഷെയ്മിംഗ് നേരിടേണ്ടിവന്നു ; തുറന്നുപറഞ്ഞ് ഗബ്രിയേല

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞ് മോഡലും നടന്‍ അര്‍ജുന്‍ രാംപാലിന്റെ കാമുകിയുമായ ഗബ്രിയേല ദിമെത്രിദേസ്. മോഡിലിംഗ് രംഗത്തെ തുടക്കകാലത്തായിരുന്നു തനിക്ക് ഇത്തരം അനുഭവമുണ്ടായതെന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോളാണ് ഇവര്‍ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഫാഷന്‍ ലോകം ഇന്നത്തെ അത്ര വൈവിധ്യം നിറഞ്ഞതായിരുന്നില്ല അന്ന്. നിനക്ക് വേണ്ടത്ര ഉയരമില്ലെന്നും നിന്റെ ഇടുപ്പ് വല്ലാതെ വലുതാണെന്നും തുടകള്‍ തടിച്ചതാണെന്നുമെല്ലാം പറയുമായിരുന്നു. അവര്‍ക്ക് ഇഷ്ടമില്ലാത്തതൊക്കെ പറയുമായിരുന്നു. അതില്‍ നിന്നെല്ലാം മാറാന്‍ കുറച്ച് സമയം എടുത്തുവെന്നും ഗബ്രിയേല പറഞ്ഞു. എന്നാല്‍ മറ്റൊരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത് ഗബ്രിയേലയുടെ സ്‌കിന്നിന്റെ രഹസ്യമായിരുന്നു.

മദ്യപാനമില്ല, നന്നായി ഉറങ്ങും, നല്ല വ്യായാമം, നല്ല ശീലങ്ങള്‍ എല്ലാം തന്നെ സഹായിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. പിന്നാലെ അര്‍ജുന്‍ രാംപാലുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവെക്കുന്നുണ്ട്. മകന്‍ അരിക്കിനെക്കുറിച്ചും ഗബ്രേയില ആരാധകരോട് സംസാരിക്കുന്നുണ്ട്. 2019 ലായിരുന്നു ഗബ്രിയേലയ്ക്കും അര്‍ജുനും ആണ്‍ കുഞ്ഞ് ജനിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.