CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 1 Minutes 57 Seconds Ago
Breaking Now

ഭാരം കുറയ്ക്കൂ, ആരോഗ്യകരമായ ഭക്ഷണം കഴിക്കൂ; ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി; പച്ചക്കറിയും, പഴങ്ങളും വാങ്ങിയാല്‍ പോയിന്റ് കൂടുതല്‍

വ്യായാമത്തിലൂടെയും, ആരോഗ്യകരമായ ഭക്ഷണ രീതികളും അവലംബിക്കുമ്പോള്‍ ഡിസ്‌കൗണ്ടും, ഫ്രീ ടിക്കറ്റും, മറ്റ് ഇന്‍സെന്റിവുകളും നല്‍കാനാണ് പദ്ധതി

ആരോഗ്യകരമായ ഭക്ഷണം കഴിച്ച്, വ്യായാമം ചെയ്ത് സന്തോഷത്തോടെ ജീവിക്കാന്‍ വെറുതെ ഉപദേശിച്ചാല്‍ അത് പാഴായി പോകുകയേയുള്ളൂ. ഈ അനുഭവം തിരിച്ചറിഞ്ഞ് ഉപദേശം സ്വീകരിക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റുകള്‍ നല്‍കാനായി സര്‍ക്കാര്‍ പിന്തുണയോടെ റിവാര്‍ഡ്‌സ് പ്രോഗ്രാം ഒരുങ്ങുകയാണ്. 

സ്‌കീമിന്റെ സഹായത്തോടെ സൂപ്പര്‍മാര്‍ക്കറ്റില്‍ പണം ചെലവാക്കുന്ന രീതി നിരീക്ഷിക്കും. കലോറി എടുക്കുന്നത് കുറച്ച്, കൂടുതല്‍ പഴങ്ങളും, പച്ചക്കറികളും വാങ്ങുന്നവര്‍ക്ക് റിവാര്‍ഡ് നല്‍കും. ഇതിന് പുറമെ ഒരു ആപ്പ് വഴി ലോയല്‍റ്റി പോയിന്റും ലഭിക്കും. സ്‌കൂളിലേക്ക് നടന്ന് പോകുകയും, പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത് വ്യായാമം കൂട്ടുന്നവര്‍ക്കാണ് ഈ നേട്ടം. 

വ്യായാമത്തിലൂടെയും, ആരോഗ്യകരമായ ഭക്ഷണ രീതികളും അവലംബിക്കുമ്പോള്‍ ഡിസ്‌കൗണ്ടും, ഫ്രീ ടിക്കറ്റും, മറ്റ് ഇന്‍സെന്റിവുകളും നല്‍കാനാണ് പദ്ധതി. സ്‌കീം ജനുവരിയില്‍ തുടങ്ങുമെന്ന് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡയറ്റും, വ്യായാമവും കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ വഴികള്‍ തേടുന്ന സ്‌കീമുകളും പരിശോധിച്ചു. 

മധുരവും, ഉപ്പുമുള്ള ഭക്ഷണങ്ങള്‍ക്ക് ലോകത്തില്‍ ആദ്യമായി ടാക്‌സ് ഏര്‍പ്പെടുത്താനാണ് നാഷണല്‍ ഫുഡ് സ്ട്രാറ്റജി സര്‍ക്കാരിനെ ഉപദേശിക്കുന്നത്. എന്നാല്‍ ഈ ടാക്‌സ് നടപ്പാക്കുമെന്ന് ഉറപ്പില്ലെന്ന് ബോറിസ് ജോണ്‍സണ്‍ സൂചിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.