CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 48 Seconds Ago
Breaking Now

സൗത്ത് വെയില്‍സിലെ 5 വയസ്സുകാരന്റെ കൊലപാതകം മാതാപിതാക്കള്‍ക്കൊപ്പം കൊവിഡ് മുക്തി നേടുന്നതിനിടെ! മരിച്ചുകിടന്നത് വീട്ടില്‍ നിന്നും ഏതാനും യാര്‍ഡ് മാത്രം അകലെയുള്ള പുഴയില്‍; അയല്‍ക്കാര്‍ ഉണര്‍ന്നത് വീട്ടില്‍ നിന്നും അമ്മയുടെ മകന് വേണ്ടിയുള്ള കരച്ചില്‍ കേട്ട്?

അറസ്റ്റിലായ മൂന്ന് പേരെ വ്യത്യസ്ത പോലീസ് സ്‌റ്റേഷനുകളില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍

സൗത്ത് വെയില്‍സില്‍ അഞ്ച് വയസ്സുകാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടിലെ ഡോര്‍ബെല്‍ ക്യാമറ പോലീസ് പരിശോധനയ്ക്കായി കൊണ്ടുപോയെന്ന് അയല്‍ക്കാര്‍ വ്യക്തമാക്കി. തന്റെ മകന് വേണ്ടിയുള്ള അമ്മയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടതായും ഇവര്‍ വെളിപ്പെടുത്തി. 

അഞ്ച് വയസ്സുള്ള ലോഗാന്‍ വില്ല്യംസണാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. 39-കാരനായ പുരുഷന്‍, 30-കാരി സ്ത്രീ, 13 വയസ്സുള്ള ആണ്‍കുട്ടി എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്ത് വരുന്നത്. ബ്രിഡ്‌ജെന്‍ഡിലെ സാണ്‍ ഗ്രാമത്തിലുള്ള വീട്ടില്‍ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഓഗ്മോര്‍ നദിയിലാണ് കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. 

വീടിന്റെ ഡോര്‍ബെല്‍ ക്യാമറ ഇപ്പോള്‍ പോലീസ് പരിശോധിക്കുന്നതായാണ് വിവരം. കഴിഞ്ഞ രണ്ടാഴ്ച കാലമായി ലോഗന്‍ കുടുംബത്തോടൊപ്പം കൊവിഡ്-19 രോഗമുക്തിക്കായി സെല്‍ഫ് ഐസൊലേഷനിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ 5.45നാണ് കുട്ടിയെ കാണാതായെന്ന് റിപ്പോര്‍ട്ട് ചെയ്തത്. കുഞ്ഞ് വീട്ടില്‍ നിന്നിറങ്ങി അടുത്തുള്ള നദിയിലേക്ക് പോയെന്നാണ് ആശങ്കപ്പെട്ടതെങ്കിലും ബന്ധുക്കളെ ഇന്റര്‍വ്യൂ ചെയ്തതോടെ പോലീസിന് സംശയങ്ങള്‍ രൂപപ്പെട്ടു. 

അറസ്റ്റിലായ മൂന്ന് പേരെ വ്യത്യസ്ത പോലീസ് സ്‌റ്റേഷനുകളില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍. ഏറ്റവും പ്രായം കുറഞ്ഞ പ്രതി യുകെയിലെ ക്രിമിനല്‍ കുറ്റങ്ങളുടെ പ്രായപരിധിയായ പത്ത് വയസ്സില്‍ നിന്നും മൂന്ന് വയസ്സ് മാത്രം മൂത്തതിനാല്‍ സോഷ്യല്‍ സര്‍വ്വീസുകളെയും വിളിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. 

കുട്ടിയുടെ അമ്മ മകന് വേണ്ടി അന്വേഷിച്ച് കരയവെയാണ് അയല്‍ക്കാര്‍ സംഭവം ശ്രദ്ധിച്ചത്. പിന്‍വാതില്‍ തുറന്ന് കിടക്കുകയാണെന്ന് ഇവര്‍ ബഹളം വെയ്ക്കുന്നത് അയല്‍ക്കാര്‍ കേട്ടിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.