CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 30 Minutes 54 Seconds Ago
Breaking Now

ബോറിസ് കസേര ഒഴിഞ്ഞാല്‍ പിന്‍ഗാമി സാക്ഷാല്‍ ഋഷി സുനാക്; ഇന്ത്യന്‍ വംശജന്‍ ടോറി മേധാവിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദം അലങ്കരിക്കുമോ?

മഹാമാരിയുടെ ബില്‍ അടയ്ക്കാന്‍ നടപടികള്‍ തുടങ്ങുമ്പോള്‍ ചാന്‍സലര്‍ സുനാകിനോടുള്ള പ്രേമം ഉപേക്ഷിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട സംഗതിയാണ്

ടോറി മേധാവി പദത്തിലേക്ക് ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ചാന്‍സലര്‍ ഋഷി സുനാക് എത്തുമെന്ന് പാര്‍ട്ടി അംഗങ്ങള്‍. പ്രധാനമന്ത്രി രാഷ്ട്രീയ നേതൃത്വം ഉപേക്ഷിക്കുന്ന ദിനത്തില്‍ ഉന്നത പദവിയിലേക്ക് സാധ്യത ചാന്‍സലര്‍ക്കാണെന്ന് ഇവര്‍ പറയുന്നു. 

കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ 400 ബില്ല്യണ്‍ പൗണ്ട് ഇറക്കിയ സുനാകിന്റെ പ്രകടനമാണ് അദ്ദേഹത്തെ ജനപ്രിയനായും, പാര്‍ട്ടി അംഗങ്ങളുടെ പ്രിയപ്പെട്ടവനുമാക്കി മാറ്റിയത്. കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരില്‍ 31 ശതമാനം പേരുടെ പിന്തുണയാണ് സുനാകിനുള്ളത്. മറ്റൊരു എതിരാളിക്ക് പോലും 12 ശതമാനം കടക്കാന്‍ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. 

ബഹുദൂരം പിന്നിലുള്ളവരില്‍ മുന്നില്‍ ട്രേഡ് സെക്രട്ടറി ലിസ് ട്രസാണ്. ക്യാബിനറ്റ് ഓഫീസ് മന്ത്രി പെന്നി മോര്‍ഡൗണ്ട് മൂന്നാം സ്ഥാനത്തുണ്ട്. ലോക്ഡൗണ്‍ വിരുദ്ധനായ മുന്‍ മന്ത്രി സ്റ്റീവ് ബേക്കര്‍ മറ്റ് വമ്പന്‍ നേതാക്കളായ മൈക്കിള്‍ ഗോവിനും, പ്രീതി പട്ടേലിനും മുന്നിലുണ്ട്. 

മഹാമാരിയുടെ ബില്‍ അടയ്ക്കാന്‍ നടപടികള്‍ തുടങ്ങുമ്പോള്‍ ചാന്‍സലര്‍ സുനാകിനോടുള്ള പ്രേമം ഉപേക്ഷിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട സംഗതിയാണ്. 65 ബില്ല്യണ്‍ പൗണ്ടിന്റെ ഫര്‍ലോംഗ് സ്‌കീം സെപ്റ്റംബറില്‍ അവസാനിപ്പിക്കുകയാണെന്നും, രാജ്യത്തെ സ്വന്തം കാലില്‍ തിരികെയെത്തിക്കാനാണ് പദ്ധതിയെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് സുനാക്. 




കൂടുതല്‍വാര്‍ത്തകള്‍.