CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 1 Seconds Ago
Breaking Now

സാല്‍ഫോര്‍ഡ് വിശുദ്ധ എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

സാല്‍ഫോഡ്, ട്രാഫോര്‍ഡ്, നോര്‍ത്ത് മാഞ്ചസ്റ്റര്‍, വാറിംങ്ടണ്‍ എന്നിവിടങ്ങളിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന വി. എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും  തിരുനാളും സംയുക്തമായി ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. അഭിവന്ദ്യ പിതാക്കന്മാരേയും മറ്റ് വൈദികരേയും അള്‍ത്താരയിലേക്ക് സ്വീകരിച്ചാനയിച്ചതോടെയാണ് ഇന്നലത്തെ ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചത്. മിഷന്‍ ഡയറക്ടര്‍ റവ.ഫാ.ജോണ്‍ പുളിന്താനത്ത് അഭിവന്ദ്യ പിതാക്കന്‍മാരെയും ബഹുമാനപ്പെട്ട വൈദികരേയും വിശ്വാസികളേയും സ്വാഗതം ചെയ്തതോടെയാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ സാല്‍ഫോര്‍ഡ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോണ്‍ അര്‍നോള്‍ഡ് പിതാവ് വചന സന്ദേശം നല്കി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. ജിനോ അരീക്കാട്ട് മിഷന്‍ സ്ഥാപന ഡിക്രി വായിച്ചു. വികാരി ജനറാള്‍മാരായ  മോണ്‍. ജിനോ അരീക്കാട്ട്, മോണ്‍. മൈക്കിള്‍ കുക്ക്,  മോണ്‍. സജി മലയില്‍ പുത്തന്‍പുരയില്‍, മാഞ്ചസ്റ്റര്‍ റീജിയന്‍ കോഡിനേറ്റര്‍ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോ മൂലച്ചേരി, റവ. ഫാ. ഫ്രാന്‍സിസ് , റവ. ഫാ. മാര്‍ട്ടിന്‍ കോളിന്‍സ്, റവ.ഫാ. മാര്‍ക്ക്, റവ. ഫാ. ജോണ്‍ പുളിന്താനത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 

വി. കുര്‍ബ്ബാനയ്ക്കു ശേഷം സ്വര്‍ണക്കുരിശ്, വെള്ളിക്കുരിശ്,  മുത്തുക്കുടകള്‍, കൊടികള്‍ എന്നിവയുടെ  അകമ്പടിയോടെ വിശുദ്ധരുടെ രൂപവുമേന്തി സാല്‍ഫോര്‍ഡ് മിഷനിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ അണിനിരന്ന  പ്രദക്ഷിണം കത്തോലിക്കാ വിശ്വാസ പ്രഖ്യാപനത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. 

ദേവാലയവും പരിസരവും തോരണങ്ങളാല്‍ മനോഹരമായി അലങ്കരിച്ചിരുന്നു. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം ലദീഞ്ഞ് ഉണ്ടായിരുന്നു. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചത്.

തുടര്‍ന്ന് കരിമരുന്ന് പ്രയോഗം  ഉണ്ടായിരുന്നു. നേര്‍ച്ചഭക്ഷണവും കഴിച്ചാണ് എല്ലാവരും സന്തോഷത്തോടെ അവരവരുടെ ഭവനത്തിലേക്ക് യാത്രയായത്.

മിഷന്‍ ഉദ്ഘാടനവും തിരുനാളും അവിസ്മരണീയമാക്കുവാന്‍ ട്രസ്റ്റിമാരായ ജാക്‌സണ്‍ തോമസ്, വിന്‍സ് തോമസ്, ഡോ.സിബി വേകത്താനം, സ്റ്റാനി ഇമ്മാനുവേല്‍ എന്നിവരുടെയും തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജെയിംസ് ജോണിന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് പരിപാടിയുടെ വന്‍ വിജയത്തിന് പിന്നില്‍. മിഷന്‍ ഉദ്ഘാടനവും തിരുന്നാളും  വിജയമാക്കുവാന്‍ അഹോരാത്രം ബുദ്ധിമുട്ടിയ എല്ലാവര്‍ക്കും മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ജോണ്‍ പുളിന്താനത്ത് നന്ദി രേഖപ്പെടുത്തി.

ഡോ. സിബി വേകത്താനം

 




കൂടുതല്‍വാര്‍ത്തകള്‍.