CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 47 Seconds Ago
Breaking Now

ക്രിസ്മസ് ആഘോഷമാക്കാന്‍ ബൂസ്റ്റര്‍! ഡിസംബറോടെ 50ന് മുകളിലുള്ള എല്ലാവര്‍ക്കും മൂന്നാം ഡോസ്; രാജ്യം വീണ്ടും ലോക്കാകാതെ വാക്‌സിന്‍ കാക്കുമെന്ന് പ്രതീക്ഷിച്ച് പ്രധാനമന്ത്രി; മഹാമാരി കഴിഞ്ഞിട്ടില്ലെന്ന് മുന്നറിയിപ്പും; എന്‍എച്ച്എസിനെ സമ്മര്‍ദത്തില്‍ മുക്കാതെ വിന്റര്‍ കടന്നുകിട്ടുമോ?

ചായയ്ക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വാക്‌സിന്റെ അനന്തര ഫലങ്ങളെ കുറിച്ചൊന്നും ചിന്തിക്കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കള്‍

'മഹാമാരി കഴിഞ്ഞിട്ടില്ല', വിന്ററില്‍ രാജ്യം ലോക്കാകാതെ മുന്നോട്ട് നയിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്. യുകെയില്‍ 50ന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഓഫര്‍ ചെയ്ത് കൊവിഡിനെ തലപൊക്കാന്‍ അനുവദിക്കാതെ ശൈത്യകാലം കടക്കാമെന്നാണ് സര്‍ക്കാരിന്റെ വിന്റര്‍ പ്ലാന്‍. 

ഈ വിന്ററില്‍ മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകാതിരിക്കാന്‍ മന്ത്രിമാര്‍ വിശ്വാസം അര്‍പ്പിക്കുന്നത് ബൂസ്റ്റര്‍ പ്രോഗ്രാമിലാണ്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫിസര്‍/ബയോഎന്‍ടെക് വാക്‌സിന്‍ നല്‍കുമെന്നാണ് ബിബിസി റിപ്പോര്‍ട്ട്. കൊവിഡ് കേസുകള്‍ ഉയര്‍ന്ന് എന്‍എച്ച്എസ് ഭീഷണി നേരിട്ടാല്‍ മാസ്‌ക് നിര്‍ബന്ധമാക്കിയും, വര്‍ക്ക് ഫ്രം ഹോ തിരിച്ചെത്തിച്ചും, ചില സാമൂഹിക അകല നിയമങ്ങള്‍ നടപ്പാക്കിയും പ്രതിരോധിക്കാനും പ്ലാനുണ്ട്. 

വാക്‌സിന്‍ പാസ്‌പോര്‍ട്ട് തല്‍ക്കാലം നടപ്പാക്കില്ലെങ്കിലും ഇതൊരു ഓപ്ഷനായി നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ അപ്പാടെ ഉപേക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ചകള്‍ക്കുള്ളില്‍ സിംഗിള്‍ ഡോസ് ഫിസര്‍ വാക്‌സിന്‍ നല്‍കുമെന്നും മന്ത്രിമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം കുട്ടികള്‍ക്ക് തന്നെ നല്‍കിയത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. 

'മഹാമാരി കഴിഞ്ഞിട്ടില്ല. പക്ഷെ നമ്മുടെ വാക്‌സിന്‍ പ്രോഗ്രാമും, പുതിയ ചികിത്സകളും, ടെസ്റ്റിംഗും വൈറസിനൊപ്പം ജീവിക്കുമ്പോഴും സ്വാതന്ത്ര്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താതിരിക്കാന്‍ സഹായിക്കും. ഓട്ടം, വിന്റര്‍ സീസണിലേക്കുള്ള വ്യക്തമായ പദ്ധതി നമ്മള്‍ നേടിയ നേട്ടങ്ങള്‍ കൈവിട്ട് കൊടുക്കാത്ത തരത്തിലാകും നടപ്പിലാക്കുക', പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സ്വീകരിക്കാനുള്ള തീരുമാനം അവര്‍ക്ക് തന്നെ വിട്ടുകൊടുത്താണ് വാക്‌സിന്‍ മന്ത്രി നദീം സവാഹി പ്രഖ്യാപനം നടത്തിയത്. 

ചായയ്ക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വാക്‌സിന്റെ അനന്തര ഫലങ്ങളെ കുറിച്ചൊന്നും ചിന്തിക്കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. അങ്ങിനെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ തീരുമാനം വിട്ടുകൊടുത്തത് വരുംദിവസങ്ങളില്‍ വലിയ വിഷയങ്ങളിലേക്ക് നയിക്കും.




കൂടുതല്‍വാര്‍ത്തകള്‍.