CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 13 Minutes 40 Seconds Ago
Breaking Now

സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ല, എതിര്‍ ചേരിയിലുള്ള പോലെ പുരമാറുന്നു ; മുന്നണിയില്‍ രണ്ടാം സ്ഥാനം പോകുമെന്ന പേടിയാണ് സിപിഐയ്‌ക്കെന്നും കേരള കോണ്‍ഗ്രസ് ; സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ പരാതി നല്‍കി

സിപിഎമ്മിനും കേരള കോണ്‍ഗ്രസിനുമെതിരായ പരാമര്‍ശങ്ങളില്‍ സിപിഐ ഉറച്ചുനില്‍ക്കുകയാണ്.

കേരള കോണ്‍ഗ്രസിനെ വിമര്‍ശിച്ചുള്ള സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ എല്‍ഡിഎഫിന് പരാതി നല്‍കാനൊരുങ്ങി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും, എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെ പെരുമാറുന്നുവെന്നുമാണ് ജോസിന്റെ പരാതി.

മുന്നണിയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്ന് സിപിഐയ്ക്ക് പേടിയുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ് സിപ ഐയുടെ ആവലോകന റിപ്പോര്‍ട്ട് എന്നും ജോസ് വിമര്‍ശിച്ചു. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ലെന്നും ജോസ് വിഭാഗം ആരോപിക്കുന്നു.

അതേസമയം, സിപിഎമ്മിനും കേരള കോണ്‍ഗ്രസിനുമെതിരായ പരാമര്‍ശങ്ങളില്‍ സിപിഐ ഉറച്ചുനില്‍ക്കുകയാണ്. മുന്നണിയില്‍ പരാതിപ്പെട്ടാലും തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ഭേദഗതി ചെയ്യില്ലെന്നാണ് സിപിഐയുടെ നിലപാട്. റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സ്വന്തം കാര്യമാണെന്നും, പരാതി വന്നാല്‍ മുന്നണിയെ ഇക്കാര്യം അറിയിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.