CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 17 Seconds Ago
Breaking Now

സര്‍ക്കാര്‍ പ്രൊപഗണ്ടകളെ പച്ചയ്ക്ക് അവതരിപ്പിക്കുന്ന ചിത്രങ്ങളെടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട് ; നസറുദ്ദീന്‍ ഷാ

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും സര്‍ക്കാരിന് അനുകൂലവുമായുള്ള ചിത്രങ്ങളെടുക്കാന്‍് പ്രേരണയുണ്ടെന്ന് നസറുദ്ദീന്‍ ഷാ. സര്‍ക്കാര്‍ പ്രൊപഗണ്ടകളെ പച്ചയ്ക്ക് അവതരിപ്പിക്കുന്ന ചിത്രങ്ങളെടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്.

അവര്‍ക്കെതിരായ കേസുകളില്‍ ക്ലീന്‍ചിറ്റ് നല്‍കാമെന്ന വാഗ്ദാനവുമുണ്ട്. നാസി ജര്‍മനിയിലും ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായിരുന്നു. ലോകോത്തര സിനിമാനിര്‍മാതാക്കളോട് നാസി തത്ത്വശാസ്ത്രം പ്രചരിപ്പിക്കുന്ന ചിത്രങ്ങളെടുക്കാന്‍ നിര്‍ദേശമുണ്ടായിട്ടുണ്ടെന്നും ഷാ പറഞ്ഞു.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും സാമൂഹ്യ വിഷയങ്ങളില്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നതിന്റെ കാരണവും നടന്‍ വ്യക്തമാക്കി . അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ ആക്രമണം നേരിടേണ്ടിവരുമെന്ന് അവര്‍ക്ക് പേടിയുണ്ടാകുമെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

അവര്‍ മൂന്ന് പേര്‍ക്കും വേണ്ടി എനിക്ക് സംസാരിക്കാനാകില്ല. പക്ഷെ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന് എനിക്ക് മനസ്സിലാക്കാനാകും. സാമ്പത്തികമായി മാത്രമല്ല എല്ലാ തരത്തിലുള്ള ആക്രമണങ്ങളും നേരിടേണ്ടിവരും'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.