CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 26 Seconds Ago
Breaking Now

താന്‍ നടനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല ; സിദ്ദിഖിനോടും ലാലിനോടും നല്ല വേഷം ചോദിച്ചിട്ടുണ്ടെന്നും നല്‍കിയിട്ടില്ലെന്നും കലാഭവന്‍ റഹ്മാന്‍

കലാഭവന്റെ ആദ്യ മിമിക്‌സ് പരേഡ് ടീമില്‍ അംഗമായിരുന്ന ആറു പേരില്‍ ഒരാളാണ് റഹ്മാന്‍. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാള സിനിമയിലേക്ക് എത്തിയത്.

സിദ്ദിഖ്‌ലാലിനൊപ്പം ഒരുപാട് വേദികളില്‍ മിമിക്‌സ് പരേഡ് അവതരിപ്പിച്ച റഹ്മാനെ അവരുടെ സിനിമകളില്‍ ഒന്നും കാണാറില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. താന്‍ നടനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല എന്നാണ് റഹ്മാന്‍ അഭിമുഖത്തില്‍ പറഞ്ഞു. പക്ഷേ തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

സിദ്ദിഖ് ലാല്‍ പടങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് പറയാന്‍ പറ്റില്ല. അഭിനയിച്ചിട്ടുണ്ട്. കിട്ടിയതൊക്കെയും കുഞ്ഞുവേഷങ്ങളായിരുന്നു. അതൊന്നും ഒരു വേഷം ആയിട്ട് ഞാന്‍ കൂട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ പൂര്‍ണമായും അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്റെ ഉത്സാഹക്കുറവും ഇതിനകത്തുണ്ട്. ആരുടെയും പിന്നാലെ പോയി ചാന്‍സ് ചോദിക്കുന്ന സ്വഭാവം പണ്ടേ ഇല്ല.

സൗഹൃദത്തിന്റെ പുറത്ത് സിദ്ദിഖിനോടും ലാലിനോടും ഒരു നല്ല വേഷം താ എന്ന് തമാശയ്ക്ക് പറഞ്ഞിട്ടുണ്ട്. ഒരു ബന്ധവും ഇല്ലാത്ത ആളുകളുടെ അടുത്ത് ഒരിക്കലും പോയിട്ടില്ല. സിനിമയില്‍ കഠിനമായ ശ്രമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കാന്‍ പറ്റൂ എന്നാണ് കലാഭവന്‍ റഹ്മാന്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.