CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 9 Seconds Ago
Breaking Now

വാക്‌സിനെടുക്കാത്തവരെ 'വേട്ടയാടും' ഡെല്‍റ്റ! തീവ്രമായ വ്യാപനശേഷിയുള്ളതിനാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരെ തേടിപ്പിടിക്കുമെന്ന് ശാസ്ത്രജ്ഞര്‍; പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ്; കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍

ബുധനാഴ്ച മുതല്‍ 12 മുതല്‍ 15 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങും

കൊറോണാവൈറസിന് എതിരായ വാക്‌സിന്‍ സ്വീകരിക്കാത്തവരെ കൊവിഡ് ഡെല്‍റ്റാ വേരിയന്റ് തേടിപ്പിടിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റിന് ശാസ്ത്രീയ ഉപദേശകരുടെ മുന്നറിയിപ്പ്. കൂടുതല്‍ വ്യാപനശേഷിയുള്ള വേരിയന്റുകള്‍ രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവരെ തേടിപ്പിടിച്ച് രോഗം പരത്തുന്നത് തടയാന്‍ കഴിയില്ലെന്നതാണ് സ്വഭാവമെന്ന് നം.10-നെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. 

മുന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ക്യാബനറ്റില്‍ നിന്നും രാജിവെച്ച ശേഷം ആദ്യമായി മാധ്യമ ഇടപെടല്‍ നടത്തിക്കൊണ്ട് ബ്രിട്ടന്റെ വാക്‌സിനേഷന്‍ മുന്നേറ്റത്തെ പ്രശംസിക്കുകയും ചെയ്തു. 16ന് മുകളിലുള്ള അഞ്ചില്‍ നാല് പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞതാണ് ഹാന്‍കോക് നേട്ടമായി കാണിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ വിരുദ്ധ പ്രചരണക്കാരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 

വാക്‌സിന്‍ മുന്നേറ്റത്തെ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിക്കുന്നവരുടെ എണ്ണം കുറയുന്നതില്‍ നന്ദി പറയണം. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഇത്രയും വാക്‌സിന്‍ വിരുദ്ധ ഗ്രൂപ്പിനെ പോലുള്ള അപകടകാരികളെ കണ്ടിട്ടില്ല, ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ചയുടെ അവസാനത്തോടെ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90 ശതമാനം കടക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പ്രതീക്ഷിക്കുന്നു. 81.6 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷനും ലഭിച്ചു. 

ഡെല്‍റ്റ വേരിയന്റ് ഈ വിധം രൂപമാറ്റം വരുത്തി മുന്നോട്ട് പോയാല്‍ വാക്‌സിനെടുക്കാത്തവര്‍ക്കെല്ലാം രോഗം പിടിപെടുന്നത് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്, സര്‍ക്കാര്‍ ശ്രോതസ്സ് വ്യക്തമാക്കുന്നു. ബുധനാഴ്ച മുതല്‍ 12 മുതല്‍ 15 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങും. ചില ശാസ്ത്രജ്ഞര്‍ എതിര്‍പ്പ് ഉന്നയിക്കുമ്പോഴാണ് ഈ നീക്കം. 




കൂടുതല്‍വാര്‍ത്തകള്‍.