CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 41 Seconds Ago
Breaking Now

എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ! പ്രശസ്ത വാക്‌സിന്‍ വിരുദ്ധ ആക്ടിവിസ്റ്റ് കൊവിഡ് പിടിപെട്ടതോടെ മനസ്സുമാറ്റി; വൈറസിനെ അങ്ങോട്ട് പോയിക്കണ്ട് ഫുഡ് പോയ്‌സണിംഗ് മാത്രമെന്ന് തെളിയിക്കാന്‍ നോക്കിയ 28-കാരി അനുയായികളെ ഉപദേശിക്കുന്നു 'വാക്‌സിനെടുക്കണം, മാസ്‌ക് ധരിക്കണം'!

കൊവിഡ് പിടിപെടുന്ന ആളുകള്‍ക്ക് വൈറസ് പിടിച്ചെന്ന് പോലും മനസ്സിലാക്കാന്‍ കഴിയാറില്ലെന്നായിരുന്നു ലോറയുടെ നിഗമനം

കൊവിഡ്-19 വൈറസ് ഒരു ഫുഡ് പോയ്‌സണിംഗ് പോലെ സിംപിള്‍. വലതുപക്ഷ ആക്ടിവിസ്റ്റ് ലോറാ ലൂമര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ഇങ്ങനെ ചിന്തിക്കുകയും, ഈ ചിന്ത മറ്റുള്ളവരിലേക്ക് പകരുകയും ചെയ്തു. എന്നാല്‍ സ്വയം കൊവിഡ് ബാധിതയാകുന്നത് വരെ മാത്രമാണ് ഈ തെറ്റിദ്ധാരണയ്ക്ക് ആയുസ്സുണ്ടായിരുന്നത്. പ്രായം വെറും 28 മാത്രമാണെങ്കിലും തന്റെ ലക്ഷണങ്ങള്‍ അല്‍പ്പം കടുപ്പമാണെന്ന് വെളിപ്പെടുത്തിയ ലോറ ഇപ്പോള്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 

കഠിനമായ ശരീരവേദനയും, ശര്‍ദ്ദിലും അനുഭവപ്പെടുന്നതായി വാക്‌സിനെടുക്കാത്ത ആക്ടിവിസ്റ്റ് പറയുന്നു. 'ദയവായി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ. കൊവിഡിനൊപ്പം എത്തിയ ശരീരവേദനയും, ശര്‍ദ്ദിലും എത്ര ക്രൂരമാണെന്ന് വിശദീകരിക്കാന്‍ കഴിയില്ല. വളരെ വേദന അനുഭവിക്കുകയാണ്. ഇതാണ് സത്യാവസ്ഥ', സോഷ്യല്‍ മീഡിയയില്‍ ആക്ടിവിസ്റ്റ് കുറിച്ചു. 

ദയവായി വാക്‌സിനെടുക്കാനും, മാസ്‌ക് ധരിക്കാനും അവര്‍ അനുയായികളെ ഉപദേശിച്ചിട്ടുണ്ട്. ബസിടിച്ച അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ലോറ കൂട്ടിച്ചേര്‍ത്തു. വൈറസ് പിടിപെടാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ വീമ്പിളക്കിയ ആക്ടിവിസ്റ്റാണ് ഈ വിധം മാറിയിരിക്കുന്നത്. ഫുഡ് പോയ്‌സണിംഗ് പോലെ സിംപിള്‍ കാര്യമാണെന്ന് തെളിയിക്കാനായിരുന്നു ശ്രമം. 

കൊവിഡ് പിടിപെടുന്ന ആളുകള്‍ക്ക് വൈറസ് പിടിച്ചെന്ന് പോലും മനസ്സിലാക്കാന്‍ കഴിയാറില്ലെന്നായിരുന്നു ലോറയുടെ നിഗമനം. കൊവിഡ്-19 കേസുകളില്‍ 20 മുതല്‍ 30 ശതമാനം വരെ കേസുകള്‍ ലക്ഷണങ്ങള്‍ ഇല്ലാത്തവയാണ്. ജീവിതത്തിലെ ഏറ്റവും വലിയ തട്ടിപ്പ് പരിപാടിയാണ് വൈറസെന്നും, വാക്‌സിന്‍ പരിപാടി ഗൂഢലക്ഷ്യമുള്ളതാണെന്നും പറഞ്ഞവരാണ് ലോറ. എന്നാല്‍ ഇനിയും തനിക്ക് വാക്‌സിനെടുക്കാന്‍ ഉദ്ദേശമില്ലെന്നും വാക്‌സിന്‍ വിരുദ്ധ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.