CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 31 Seconds Ago
Breaking Now

പൃഥ്വിരാജിന്റെ മൂന്നാമത്തെ സിനിമ ഓടിടി റിലീസിന്

പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഭ്രമം' ചിത്രവും ഒ.ടി.ടി റിലീസ്. കോള്‍ഡ് കേസ്, കുരുതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങുന്ന പൃഥ്വിരാജിന്റെ മൂന്നാമത്തെ സിനിമയാണ് ഭ്രമം. ഒക്ടോബര്‍ 7ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇന്ത്യയില്‍ ഒ.ടി.ടി റിലീസായും മറ്റ് രാജ്യങ്ങളില്‍ തിയേറ്റര്‍ റിലീസായും സിനിമ എത്തും. ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ഭ്രമം, ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്‍ എന്ന സിനിമയുടെ മലയാളം റീമേക്കാണ്.

ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച അന്ധനായ പിയാനോ പ്ലെയറുടെ വേഷമാണ് ഭ്രമത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.