CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 21 Minutes 14 Seconds Ago
Breaking Now

ഭര്‍ത്താവ് മരിച്ചത് അറിഞ്ഞില്ല, മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസത്തോളം

ആശുപത്രിയില്‍ കൊണ്ടുപോകാനായി കൊച്ചുമകന്‍ ഇന്നലെ രാവിലെ ആംബുലന്‍സുമായി എത്തിയപ്പോഴാണ് മരണം അറിയുന്നത്

ഭര്‍ത്താവ് മരിച്ച വിവരം അറിയാതെ ഭാര്യ മൃതദേഹത്തിനോടൊപ്പം കഴിഞ്ഞത് നാലു ദിവസത്തോളം. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാന്‍ (76) ആണ് മരിച്ചത്. ഫിലിപ്പോസും ഭാര്യ അല്‍ഫോന്‍സും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്.

ഇന്നലെ രാവിലെ അയല്‍വാസി ഇവരുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഫിലിപ്പോസിന് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ പറഞ്ഞു.

തുടര്‍ന്ന് അയല്‍വാസി വിവരം പുനലൂരില്‍ താമസിക്കുന്ന ഇവരുടെ മകളെ അറിയിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാനായി കൊച്ചുമകന്‍ ഇന്നലെ രാവിലെ ആംബുലന്‍സുമായി എത്തിയപ്പോഴാണ് മരണം അറിയുന്നത്

അല്‍ഫോന്‍സ മാനസിക നില തെറ്റിയത് പോലെയാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫിലിപ്പോസ് രണ്ടാം ഡോസ് വാക്‌സിനെടുത്തിരുന്നു. മരണ കാരണം വ്യക്തമല്ല.




കൂടുതല്‍വാര്‍ത്തകള്‍.