
















സംശയത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം ഭാര്യയെ ശാരീരികമായി പീഡിപ്പിക്കുകയും ഒടുവില്‍ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 38 കാരന് ജീവപര്യന്തം തടവുശിക്ഷ. മലപ്പുറം എടരിക്കോട് സ്വദേശിയായ താജുദ്ദീനാണ് തടവുശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോഴിക്കോട് ഫസ്റ്റ് അഡീഷനല്‍ ജില്ലാ ജഡ്ജി എന്‍.ആര്‍. കൃഷ്ണകുമാര്‍ ഉത്തരവിട്ടു.
താജുദ്ദീന്റെ ഭാര്യ ഉമ്മുക്കുല്‍സുവിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിലെ 50,000 രൂപ ദമ്പതികളുടെ രണ്ട് മക്കള്‍ക്ക് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസിലെ രണ്ടും മൂന്നും പ്രതികളെ മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി വെള്ളിയാഴ്ച വെറുതെ വിട്ടിരുന്നു. സംഭവത്തിനുശേഷം താജുദ്ദീന്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
2021 ഒക്ടോബര്‍ 8നായിരുന്നു കേസിനാസ്പദമായ സംഭവം. താജുദ്ദീന്റെ മാതാവും സഹോദരിയും എട്ട് വയസ്സുള്ള മകളും കോടതിയില്‍ പ്രതിക്കെതിരെ മൊഴി നല്‍കിയിരുന്നു.