CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 13 Minutes 5 Seconds Ago
Breaking Now

യുകെയ്ക്ക് വേണം 2 മില്ല്യണ്‍ ജോലിക്കാരെ! ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കി പ്രതിസന്ധി ഒഴിക്കാന്‍ മുറവിളി; 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32615 സെയില്‍സ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട്; ഇത് ഇന്ത്യക്കാര്‍ക്ക് അവസരമായി മാറുമോ?

കെയര്‍ മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

യുകെയില്‍ വമ്പിച്ച തൊഴിലവസരങ്ങള്‍ കാത്തിരിക്കുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാന്‍ കഴിയാത്ത ദുരവസ്ഥ. 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32942 പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ്, 22956 മെറ്റല്‍ ജോലിക്കാര്‍, 28220 ക്ലീനേഴ്‌സ്, 7513 എച്ച്ജിവി ഡ്രൈവര്‍, 6557 ബാര്‍ ജീവനക്കാര്‍, 32615 സെയില്‍സ് അസിസ്റ്റന്റ്, 2678 സ്‌കൂള്‍ സെക്രട്ടറി, 2478 ലോലിപോപ് മെന്‍ & വുമണ്‍, 2251 പോസ്റ്റല്‍ ജോലിക്കാര്‍ എന്നിങ്ങനെയാണ് സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ തൊഴിലവസരങ്ങള്‍. 

നിലവില്‍ രണ്ട് മില്ല്യണ്‍ തൊഴിലവസരങ്ങളാണ് യുകെ മുന്നോട്ട് വെയ്ക്കുന്നതെന്ന് പുതുതായി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ 220,000 പുതിയ ജോലികള്‍ക്കാണ് പരസ്യം നല്‍കിയിരിക്കുന്നത്. കൊവിഡ്-19 പ്രതിസന്ധിയില്‍ നിന്നും രാജ്യം പുറത്തുകടക്കുന്ന സൂചനകളാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലവസരങ്ങള്‍ നല്‍കുന്നത്. എച്ച്ജിവി ഡ്രൈവര്‍മാര്‍ക്ക് ഇപ്പോള്‍ പ്രതിവര്‍ഷം 50,000 പൗണ്ട് വരെ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. 

റോഡ് ഹോളേജ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം യുകെയ്ക്ക് 1 ലക്ഷം എച്ച്ജിവി ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. ബ്രക്‌സിറ്റും, കൊവിഡുമാണ് ജീവനക്കാരുടെ കുറവിലേക്ക് നയിച്ചതെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഗ്രൂപ്പുകളും, മന്ത്രിമാരും പറയുന്ന ന്യായം. ലോറി ഡ്രൈവര്‍മാരുടെ കുറവ് മൂലം ചില പമ്പുകളില്‍ ഇന്ധനം ലഭിക്കില്ലെന്ന് ബിപി വ്യക്തമാക്കിയതോടെ യുകെയിലെ വിവിധ ഇന്ധന സ്‌റ്റേഷനുകളില്‍ ആളുകള്‍ ആശങ്ക മൂലം തിക്കിത്തിരക്കി ഇന്ധനം വാങ്ങുകയാണ്. 

സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഷുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പരാജയപ്പെടുക കൂടി ചെയ്താല്‍ ശൈത്യകാലം കുഴപ്പത്തിലാകുമെന്ന ആശങ്ക പടരുന്നുണ്ട്. ഗ്യാസ് വില ഉയരുന്നത് മൂലം കൂടുതല്‍ എനര്‍ജി കമ്പനികളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഈ അവസ്ഥ മൂലം പണപ്പെരുപ്പം ഈ വര്‍ഷം 4 ശതമാനത്തിന് മുകളിലേക്ക് പോകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

ജോലികളിലേക്ക് ആളെ എത്തിക്കാന്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കാനുള്ള ആലോചനയിലാണ് മന്ത്രിമാര്‍. റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്‍ കണക്കുകള്‍ പ്രകാരം കെയര്‍ മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.