CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 18 Minutes 50 Seconds Ago
Breaking Now

സ്ത്രീകള്‍ക്കെതിരെ അതിക്രമമോ, എവിടെ? പൊതുസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം ക്രിമിനല്‍ കുറ്റമാക്കാനുള്ള നീക്കം തടഞ്ഞ് പ്രധാനമന്ത്രി; കുറ്റകൃത്യങ്ങളെ ബോറിസ് വെറും വിസിലടിയായി പരിഗണിക്കുന്നുവെന്ന ആശങ്കയില്‍ ഹോം ഓഫീസ്; പ്രീതി പട്ടേല്‍ രോഷത്തില്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ഒരു പുതിയ നിയമത്തെയും താന്‍ പിന്തുണയ്ക്കില്ലെന്നാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്

പൊതുസ്ഥലത്ത് നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കാനുള്ള നീക്കങ്ങള്‍ ബോറിസ് ജോണ്‍സണ്‍ തടഞ്ഞതിന്റെ പേരില്‍ ഹോം സെക്രട്ടറി രോഷത്തില്‍. വിഷയത്തെ വെറും വിസിലടിയായാണ് പ്രധാനമന്ത്രി വീക്ഷിക്കുന്നതെന്ന ആശങ്കയാണ് ഇതോടെ ഹോം ഓഫീസ് രേഖപ്പെടുത്തുന്നത്. ദൈനംദിന ജീവിതകാര്യങ്ങളുമായി പോകുന്ന സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും നേരെ ലക്ഷ്യംവെച്ച് നടക്കുന്ന അക്രമങ്ങളെന്ന പരിഗണന വിഷയത്തിന് പ്രധാനമന്ത്രി നല്‍കുന്നില്ലെന്നാണ് പരാതി. 

ബോറിസ് ജോണ്‍സനും, പ്രീതി പട്ടേലിനും ഇടയിലും, മറ്റ് മുതിര്‍ന്ന ഹോം ഓഫീസ് ഉദ്യോഗസ്ഥരുമായും സംഘര്‍ഷങ്ങള്‍ ഉടലെടുത്തതായാണ് റിപ്പോര്‍ട്ട്. പൊതുസ്ഥലത്ത് നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ പ്രത്യേക കുറ്റമായി കണക്കാക്കാനുള്ള പദ്ധതിയെ പ്രധാനമന്ത്രി തടഞ്ഞതാണ് ഇതിന് കാരണം. 

സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങളെ നേരിടാന്‍ പ്രീതി പട്ടേല്‍ നടത്തിയ കണ്‍സള്‍ട്ടേഷനില്‍ 180,000 പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും മാര്‍ച്ചില്‍ സാറാ എവറാര്‍ഡിന്റെ കൊലപാതകത്തിന് ശേഷമാണ് അയച്ചത്. ദിവസേന തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചാണ് ഭൂരിപക്ഷം പേരും പരാതിപ്പെട്ടത്. 

എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ഒരു പുതിയ നിയമത്തെയും താന്‍ പിന്തുണയ്ക്കില്ലെന്നാണ് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്. നിലവില്‍ ഇതിന് പര്യാപ്തമായ നിയമങ്ങളുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഇത് ഹോം ഓഫീസില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കാന്‍ കാരണമായി. 

പ്രത്യേകിച്ച് തലസ്ഥാനത്തെ പൊതുവഴികളിലൂടെ നടന്നുപോയപ്പോള്‍ കൊല്ലപ്പെട്ട എവറാര്‍ഡ്, സബീനാ നെസ എന്നിവരുടെ അവസ്ഥ മനസ്സിലാക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന് ഇവര്‍ കരുതുന്നു. ഈ വര്‍ഷം ആദ്യം നടത്തിയ സര്‍വ്വെയില്‍ ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ലൈംഗിക അപമാനങ്ങള്‍ നേരിടേണ്ടി വന്നതായി പകുതിയോളം സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. അപരിചിതര്‍ തങ്ങളുടെ ശരീരത്തില്‍ മനഃപ്പൂര്‍വ്വം അമര്‍ത്തുന്നതാണ് കൂടുതല്‍ പേരും നേരിട്ട അനുഭവം. 




കൂടുതല്‍വാര്‍ത്തകള്‍.