CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 5 Seconds Ago
Breaking Now

വിന്ററില്‍ കൊവിഡും, ഫ് ളൂവും നടമാടും; ലോക്ക്ഡൗണ്‍ മൂലം പ്രതിരോധശേഷി കുറഞ്ഞത് വിനയായി; രണ്ട് രോഗങ്ങളും ഒരുമിച്ച് പിടിപെട്ടാല്‍ മരിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി

ഓരോ ശൈത്യകാലത്തും പൊതുജനങ്ങള്‍ക്ക് ഫ് ളൂവിനെ കുറിച്ച് ആശങ്ക വേണമെന്ന് ഡോ. ഹാരീസ്

വിന്ററില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് രോഗങ്ങളുടെ ഡബിള്‍ തിരിച്ചടിയെന്ന് ഉന്നത മെഡിക്കിന്റെ മുന്നറിയിപ്പ്. ഫ് ളൂവും, കൊവിഡും ചേര്‍ന്നുള്ള മാരകമായ അവസ്ഥയാണ് ശൈത്യകാലത്ത് രാജ്യത്തിന് നേരിടേണ്ടി വരികയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരീസ് പറഞ്ഞു. 

രണ്ട് രോഗങ്ങളും ഒരുമിച്ച് പിടിപെടുന്ന ആളുകള്‍ കൊറോണാവൈറസ് മാത്രം ബാധിക്കുന്ന ആളുകളെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഡോ. ജെന്നി ഹാരീസ് വ്യക്തമാക്കി. 50 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇക്കുറി രേഖപ്പെടുത്തുമെന്നാണ് ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്. വിന്ററില്‍ 60,000 പേരെങ്കിലും ഫ് ളൂവിന് കീഴടങ്ങുമെന്നാണ് പ്രവചനങ്ങള്‍. 

ഓരോ ശൈത്യകാലത്തും പൊതുജനങ്ങള്‍ക്ക് ഫ് ളൂവിനെ കുറിച്ച് ആശങ്ക വേണമെന്ന് ഡോ. ഹാരീസ് സ്‌കൈ ന്യൂസിനോട് സംസാരിക്കവെ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ശരാശരി 11000 പേരാണ് ഓരോ വര്‍ഷവും മരണപ്പെടുന്നത്. ഈ വിന്ററില്‍ ഫ് ളൂവിനൊപ്പം ആദ്യമായി കൊവിഡും വ്യാപിക്കും. ഇതോടെ അപകടം ഇരട്ടിയാകും, ഡോ. ഹാരിസ് വ്യക്തമാക്കി. 

വിന്ററിലെ അവസ്ഥ പ്രവചനാതീതമാണെന്ന് അവര്‍ സമ്മതിച്ചു. പ്രത്യേകിച്ച് യുകെയിലെ കൊവിഡ് കേസുകള്‍ താരതമ്യേന ഉയരുന്നുണ്ട്, ഡോ. ഹാരിസ് ചൂണ്ടിക്കാണിച്ചു. ലോക്ക്ഡൗണും, സാമൂഹിക അകല നിബന്ധനകളും അവസാനിച്ചതോടെ ആളുകളുടെ പെരുമാറ്റവും മാറിയെന്ന് അവര്‍ കുറ്റപ്പെടുത്തി. 

എന്താണ് സംഭവിക്കാന്‍ ഇരിക്കുന്നതെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള സമയമാണിതെന്ന് ഡോ. ഹാരീസ് വ്യക്തമാക്കി. ബ്രിട്ടനില്‍ ഫ് ളൂവില്‍ നിന്നും സംരക്ഷണം നല്‍കാനുള്ള വാക്‌സിനേഷനൊപ്പം, കൊവിഡ് ബൂസ്റ്റര്‍ ഡോസും ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.