സണ്ടര്‍ലന്‍ഡ് : കത്തോലിക്കാസഭയില്‍ ജപമാലമാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തിലെ സന്ദര്‍ലാണ്ടിലെ സായംസന്ധ്യകള്‍, മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്ത്വത്തില്‍ ഒക്ടോബര്‍ ഇരുപത്തി രണ്ടു വെള്ളിയാഴ്ച വൈകുന്നേരം ആറര മുതല്‍ സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് ജപമാല പ്രാര്ത്ഥനകളാല്‍ മുഖരിതമാകും . പത്തു ദിവസ്സം നീണ്ടു നില്‍ക്കുന്ന ജപമാല , ഒക്ടോബര്‍ 31 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ആഘോഷമായ പ്രാര്‍ത്ഥനകളോടെ പരിസമാപ്തിയാകും, പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിലേക്ക് ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.