CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 43 Minutes 5 Seconds Ago
Breaking Now

ഡേവിഡ് അമെസിന്റെ 20 വര്‍ഷത്തെ സ്വപ്‌നത്തിന് രാജ്ഞിയുടെ അംഗീകാരം; സൗത്തെന്‍ഡ് ഇനി സിറ്റി; കണ്‍സര്‍വേറ്റീവ് എംപിയുടെ കൊലപാതകത്തെ അപലപിച്ച് പ്രധാനമന്ത്രി; സഭയില്‍ 'ആ സീറ്റ്' എംപിമാര്‍ ഒഴിച്ചിട്ടു; വികാരപരമായി കോമണ്‍സില്‍ ആദരാഞ്ജലികള്‍

സൗത്തെന്‍ഡിന് സിറ്റി പദവി നല്‍കാന്‍ രാജ്ഞി അനുവദിച്ചതായി ബോറിസ് വ്യക്തമാക്കി

ഡേവിഡ് അമെസിന് ഒരു സ്വപ്‌നമുണ്ടായിരുന്നു. മരണം വരെ അദ്ദേഹം അത് സഫലമാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷെ പൊതുജനങ്ങളുമായി സംവദിക്കുന്നതിനിടെ ഒരു ഭീകരന്‍ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നതിന് പിന്നാലെ ആ സ്വപ്‌നത്തിന് അംഗീകാരമായി. സൗത്തെന്‍ഡിനെ ഒരു സിറ്റിയായി രാജ്ഞി അംഗീകരിച്ചതായി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. കണ്‍സര്‍വേറ്റീവ് എംപിയുടെ കൊലപാതകത്തില്‍ ദുഃഖം രേഖപ്പെടുത്തവെയാണ് കോമണ്‍സില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 

മുതിര്‍ന്ന എംപിക്ക് നേരെ നടന്ന അക്രമം അപലപനീയമാണെന്നും, ഒരു എംപിയെന്ന ആശയത്തിന് നേര്‍ക്കുന്ന അക്രമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സഭയില്‍ എത്തിയ എക്കാലത്തെയും നന്മയുള്ള, ദയവുള്ള, മാന്യനായ വ്യക്തിയുടെ കൊലപാതകത്തിന്റെ പേരില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇതിനിടെയാണ് കഴിഞ്ഞ രണ്ട് ദശകത്തോളം സര്‍ ഡേവിഡ് അമെസ് നിരന്തരം ശ്രമിച്ച സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സൗത്തെന്‍ഡിന് സിറ്റി പദവി നല്‍കാന്‍ രാജ്ഞി അനുവദിച്ചതായി ബോറിസ് വ്യക്തമാക്കി. സര്‍ ഡേവിഡ് പതിവായി ഇരിക്കാറുള്ള സഭയിലെ ഇടം ഒഴിച്ചിട്ടാണ് എംപിമാര്‍ ഇരുന്നത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിലെ മറ്റ് നടപടിക്രമങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

ഇതിന് ശേഷം മധ്യ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലുള്ള സെന്റ് മാര്‍ഗറെറ്റ്‌സ് ചര്‍ച്ചില്‍ സര്‍ ഡേവിഡിന്റെ സ്മരണയില്‍ ചര്‍ച്ച് സര്‍വ്വീസ് നടന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് 800ഓളം രാഷ്ട്രീയക്കാര്‍ പള്ളിയില് എത്തിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ടവര്‍ സര്‍വ്വീസില്‍ പങ്കെടുത്തു. സര്‍ ഡേവിഡിനെ മണ്ഡലത്തിലുള്ളവരുടെ സുഹൃത്തായി അഭിസംബോധന ചെയ്താണ് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് സംസാരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.