CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 24 Seconds Ago
Breaking Now

രാജ്ഞിക്ക് ആരോഗ്യ ആശങ്കകള്‍! നോര്‍ത്തേണ്‍ അയര്‍ലണ്ട് സന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കിയ രാജ്ഞി ഒരു രാത്രി ലണ്ടന്‍ കിംഗ് എഡ്വാര്‍ഡ് ഹോസ്പിറ്റലില്‍ ചെലവിട്ടു; പ്രിലിമിനറി ടെസ്റ്റുകള്‍ക്ക് വിധേയമായി; ആശുപത്രി വിട്ട 95-കാരി സുഖമായി ഇരിക്കുന്നുവെന്ന് കൊട്ടാരം

രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് കൊറോണാവൈറസുമായി ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്

നോര്‍ത്തേണ്‍ അയര്‍ലണ്ട് വിഭജനത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദ്വീപിലേക്ക് നടത്താനിരുന്ന ഔദ്യോഗിക യാത്ര അവസാന നിമിഷം റദ്ദാക്കിയത് മുതല്‍ രാജ്ഞിയുടെ ആരോഗ്യത്തെ കുറിച്ച് പലതരം ആശങ്കകളും നിലനിന്നിരുന്നു. എന്തായാലും ഇതിന് പിന്നാലെ രാജ്ഞി ഒരു രാത്രി വിവിധ ടെസ്റ്റുകള്‍ക്കായി ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പ്രൊവിന്‍സിലേക്കുള്ള യാത്ര റദ്ദാക്കാന്‍ 95-കാരിയായ രാജ്ഞിയെ രാജഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. 

ലണ്ടനിലെ കിംഗ് എഡ്വാര്‍ഡ് 7-ാമന്‍ ആശുപത്രിയിലേക്ക് രാജ്ഞിയെ എത്തിച്ചത് വിവിധ പ്രാഥമിക ടെസ്റ്റുകള്‍ക്ക് വേണ്ടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്ഞിയുടെ മെഡിക്കല്‍ സ്വകാര്യതയ്ക്കായി വിവരം ബക്കിംഗ്ഹാം കൊട്ടാരം ആ സമയത്ത് പ്രഖ്യാപിച്ചതുമില്ല. ബുധനാഴ്ച പ്രവേശിപ്പിച്ച രാജ്ഞിയെ വ്യാഴാഴ്ച രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്‌തെന്ന് കൊട്ടാരം വ്യക്തമാക്കി. 

വിന്‍ഡ്‌സര്‍ കാസിലില്‍ ഉച്ചഭക്ഷണത്തിന് എത്തിയ രാജ്ഞി ഈയാഴ്ച വിശ്രമത്തിലിരിക്കും. 2013 മാര്‍ച്ചിന് ശേഷം രാജ്ഞിയ്ക്ക് ആശുപത്രിയില്‍ രാത്രികാല ചികിത്സ ആവശ്യമായി വന്നിട്ടില്ല. നിലവില്‍ അവര്‍ മികച്ച രീതിയില്‍ തുടരുന്നുവെന്നും, തന്റെ പതിവ് നടപടിക്രമങ്ങളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് കൊറോണാവൈറസുമായി ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്. 

ലോകത്തില്‍ ഏറ്റവും ദീര്‍ഘകാലം രാജകസേരയില്‍ ഇരുന്ന ഇവര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ടോയെന്നും കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. ഈ പ്രായത്തില്‍ ബൂസ്റ്റര്‍ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ മാസം ആദ്യമായി രാജ്ഞി വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.