CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 38 Minutes 38 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കൗമാരക്കാരായ കുട്ടികളുടെ മാതാപൈതാക്കള്‍ക്കായി സെമിനാര്‍

പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍ രൂപത ഫാമിലി കമ്മീഷന്‍ ഒ കൗമാരപ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി  ഓണ്‍ലൈനില്‍ സെമിനാര്‍  സംഘടിപ്പിക്കുന്നു ,ഒക്‌ടോബര്‍ 23 ശനിയാഴ്ച രാവിലെ 11 മുതല്‍ 1 മണി വരെ സൂമില്‍ നടത്തപ്പെടുന്ന സെമിനാര്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള പ്രശസ്ത പ്രഭാഷക ഡോ പ്രിയ ആലഞ്ചേരി ആണ് സെമിനാര്‍ ആണ്  നയിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  സെമിനാര്‍ ഉത്ഘാടനം നിര്‍വഹിക്കും ,രൂപതാ പ്രോട്ടോ സിഞ്ചെല്ലുസ് മോണ്‍ ആന്റണി ചുണ്ടെലിക്കാട്ട്  സെമിനാറില്‍ സംസാരിക്കും .ഫാമിലി  കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍ , കമ്മീഷന്‍ സെക്രട്ടറി ശില്പ ജിമ്മി , മറ്റ് കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ സെമിനാറിന്  നേതൃത്വം നല്‍കും . എല്ലാ മാതാപിതാക്കളെയും ഈ സെമിനാറിലേക്കു സാദരം ക്ഷണിക്കുന്നതായി രൂപതാ ഫാമിലി കമ്മീഷന് വേണ്ടി ഫാ. ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.