CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 57 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിശ്വാസവബോധ സെമിനാര്‍ നടത്തി

ബിര്‍മിംഗ്ഹാം . 2023 ല്‍  റോമില്‍ നടക്കുന്ന സാര്‍വത്രിക സൂനഹദോസിനു മുന്നോടിയായി , സഭ മുഴുവനും സര്‍വത്രിക തലത്തില്‍ ദൈവജനത്തെ മുഴുവന്‍ ശ്രവിക്കുന്ന ഒരു പ്രക്രിയ (Synodaltiy )നടത്തുവാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇതിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആരംഭിച്ച നടപടികളുടെ ഭാഗമായി 2014 ല്‍  അന്തര്‍ ദേശീയ ദൈവശാസ്ത്ര സമിതി തയ്യാറാക്കി പ്രസിദ്ധീകരിച്ച    'സെന്‍സുസ് ഫിദെയ് ' അടിസ്ഥാനമാക്കി വിശ്വാസവബോധ  സെമിനാര്‍ നടത്തി , രൂപതയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെയും , സൂമിലൂടെയും നടത്തിയ സെമിനാറിന്  റെവ ഡോ  ജോസഫ് കറുകയില്‍( അയര്‍ലന്‍ഡ് )  നേതൃത്വം നല്‍കി . രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു . 'ഹൃദയം ഈശോക്ക് കൊടുക്കുന്നവര്‍ ആണ് വിശ്വാസികള്‍ ,വിശ്വാസം വഴി ഈശോയെ  ഹൃദയത്തിലേക്ക് സ്വീകരിക്കാന്‍ കഴിയണം . ,വിശുദ്ധരില്‍ ആണ് കര്‍ത്താവ് വസിക്കുന്നത് .മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു . അതുപോലെ നിത്യജീവനിലേക്കാണ് നാം യാത്ര ചെയ്യുന്നത് . ഭൗതികമായ സമ്പാദ്യങ്ങള്‍ക്കപ്പുറം നിത്യതയിലേക്കുള്ള യാത്രക്കായി നാം എന്ത് സമ്പാദ്യം ആണ് കരുതിവച്ചിരിക്കുന്നത് എന്ന് നാം ആത്മശോധന ചെയ്യണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു .  സിനഡാലിറ്റി എന്ന ആശയം ഗൗരവമായി  ചര്‍ച്ച ചെയ്യുന്ന ഈ നാളുകളില്‍  വിശ്വാസവബോധത്തോടെ  ഒരു ഹൃദയമായി , ഒന്നിച്ചു നടക്കലിന്റെ  പാതയില്‍ വിശ്വാസിസമൂഹം വിശ്വാസത്തിന്റെ വിധേയത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ,  പ്രായോഗിക  ജീവിതത്തിലും ,പ്രതികൂല സാഹചര്യങ്ങളിലും ,വിശ്വാസത്തിന്റെ വിവേചനം തിരിച്ചറിഞ്ഞു മുന്‍പോട്ടു പോകുവാന്‍  എന്ത് ചെയ്യണം എന്ന് 'സെന്‍സസ് ഫിദെയ്' യുടെ അടിസ്ഥാനത്തില്‍ റെവ  ഡോ ജോസഫ് കറുകയില്‍ സെമിനാറില്‍ ഉത്‌ബോധിപ്പിച്ചു. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി  ചുണ്ടെലിക്കാട്ട്,  സിഞ്ചെല്ലൂസ് മാരായ റെവ ഫാ സജിമോന്‍ മലയില്‍ പുത്തന്‍പുര, റെവ ഫാ  ജിനോ അരീക്കാട്ട്  എം. സി. ബി. എസ് ,  ചാന്‍സിലര്‍ റെവ ഡോ  മാത്യു പിണക്കാട്ട് , എന്നിവര്‍ സന്നിഹിതരായിരുന്നു . പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു സ്വാഗതവും , ജോയിന്റ് സെക്രെട്ടറി ജോളി മാത്യു നന്ദിയും അര്‍പ്പിച്ചു .

 

ഷൈമോന്‍ തോട്ടുങ്കല്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.