CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 51 Minutes 5 Seconds Ago
Breaking Now

ശരീരത്തെ പരിഹസിക്കുന്ന ആരാധകര്‍ക്ക് ആരാധന അവസാനിപ്പിച്ച് പോകാം; പൊട്ടിത്തെറിച്ച് നടി

തന്നെ ബോഡിഷെയ്മിംഗ് നടത്തിയവര്‍ക്കെതിരെ പ്രതികരിച്ച് ബിഗ് ബോസ് താരവും നടിയുമായ റുബീന. ശരീരത്തിന്റെ ഭാരം സംബന്ധിച്ച് നിരവധി ട്രോളുകളും ആക്ഷേപങ്ങളും ഏല്‍ക്കേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ ഇത്തരം കളിയാക്കികൊണ്ടുള്ള ട്രോളുകളോടും വിമര്‍ശനങ്ങളോടും തനിക്ക് പറായനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് കൊണ്ട് ജീവിതത്തെ സ്‌നേഹിക്കുന്ന വ്യക്തിയാണ് റുബീന. താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ അതിനുള്ള ഉദാഹരണമാണ്. തനിക്കെതിരെ വരുന്ന വിദ്വേഷ കമന്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ റുബീന.

'പ്രിയപ്പെട്ട കപട ആരാധകരേ… എന്റെ ശരീരഭാരം നിങ്ങളെ വല്ലാതെ അലട്ടുന്നത് ഞാന്‍ നിരീക്ഷിക്കുന്നുണ്ട്… നിങ്ങള്‍ നിരന്തരം വിദ്വേഷം നിറഞ്ഞ മെയിലുകളും സന്ദേശങ്ങളും ഇത് സംബന്ധിച്ച് അയയ്ക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ തടി വെച്ചിരിക്കുന്നു… ഞാന്‍ നല്ല ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കാറില്ല…

വലിയ പ്രോജക്ടുകള്‍ ലഭിക്കാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യുന്നില്ല. ഞാന്‍ എന്നെ പിആര്‍ ഉപയോഗിച്ച് പ്രമോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ എന്റെ മഹത്വം മനസിലാക്കില്ല. എന്റെ കഴിവിനേക്കാളും എന്റെ ജോലിയോടുള്ള പ്രതിബദ്ധതയെക്കാളും നിങ്ങള്‍ ശ്രദ്ധിക്കുന്നത് എന്റെ ശരീരഭാരത്തേയാണ്. അതുകൊണ്ട് ന നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഒരു സന്തോഷ വാര്‍ത്ത പറയാം.

എന്റെ ജീവിതത്തിന് പല ഘട്ടങ്ങളുണ്ട്… നിങ്ങളും എന്റെ ജീവിതത്തിന്റെ ഒരു ഘട്ടമാണ്. ഞാന്‍ എന്റെ ആരാധകരെ ബഹുമാനിക്കുന്നു…. അതിനാല്‍ എന്റെ ആരാധകരാണെന്ന് നിങ്ങള്‍ ഇനി പറയേണ്ടതില്ല' പുതിയ ചിത്രങ്ങള്‍ക്കൊപ്പം റുബീന കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.