CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 22 Minutes 18 Seconds Ago
Breaking Now

യുകെയില്‍ ഒമിക്രോണ്‍ വേരിയന്റ് ബാധിച്ചത് രണ്ട് ഡോസ് വാക്‌സിനെടുത്തവരെ! ഷോപ്പുകളിലും, പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് നിബന്ധന; പുതിയ ഒമിക്രോണ്‍ വേരിയന്റിനെ നേരിടാന്‍ പുതിയ വിലക്കുകളുമായി ബ്രിട്ടന്‍; വിലക്കുകള്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കും

ഏറ്റവും മോശം ക്രിസ്മസ് സമ്മാനം എന്നാണ് ഇതേക്കുറിച്ച് മേഖലയിലുള്ളവര്‍ പ്രതികരിക്കുന്നത്

കൊറോണാവൈറസിന് എതിരെ രണ്ട് ഡോസ് വാക്‌സിനേഷന്‍ നേടിയാല്‍ സുരക്ഷിതമെന്നാണ് ആദ്യ ഘട്ടത്തില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇത് സ്വീകരിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിരോധം കുറയുന്നതായി കണ്ടെത്തിയതോടെ മൂന്നാം ഡോസ് വാക്‌സിനും വേണ്ടിവരുമെന്ന് വ്യക്തമാകുകയും ചെയ്തു. ഇതിന്റെ പ്രാധാന്യമാണ് പുതിയ ഒമിക്രോണ്‍ വേരിയന്റിന്റെ വരവ് ഒരുവട്ടം കൂടി ഉറപ്പാക്കുന്നത്. 

യുകെയില്‍ ഒമിക്രോണ്‍ വേരിയന്റ് സ്ഥിരീകരിച്ച രണ്ട് പേരും ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നേടിയവരാണെന്ന് വ്യക്തമായിട്ടുണ്ട്. ബ്രിട്ടനിലെ അതീവ രഹസ്യ പോര്‍ട്ടണ്‍ ഡൗണ്‍ ലാബില്‍ പുതിയ സ്‌ട്രെയിന്‍ വാക്‌സിനുകളോട് ഏത് വിധത്തിലാണ് പ്രതികരിക്കുന്നതെന്ന് കണ്ടെത്താനുള്ള പോരാട്ടം നടക്കുമ്പോഴാണ് ഇത്. 

പുതിയ വേരിയന്റുമായി ബന്ധപ്പെട്ട് രോഗം ബാധിക്കുന്നവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ പത്ത് ദിവസത്തെ സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിനേഷന്‍ സ്റ്റാറ്റസ് നോക്കാതെയാണ് ഈ നിബന്ധന. യാത്രാവിലക്കിന് പുറമെ രാജ്യത്ത് എത്തുന്നവര്‍ക്ക് ഐസൊലേഷന്‍ നിബന്ധന കൂടി തിരിച്ചെത്തിച്ചത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ മൂന്നാഴ്ചയെങ്കിലും നിലവിലുണ്ടാകുമെന്നാണ് സൂചന. 

എന്നാല്‍ വിലക്കുകള്‍ യാത്രാ മേഖലയെ അസ്വസ്ഥരാക്കുന്നുണ്ട്. ഏറ്റവും മോശം ക്രിസ്മസ് സമ്മാനം എന്നാണ് ഇതേക്കുറിച്ച് മേഖലയിലുള്ളവര്‍ പ്രതികരിക്കുന്നത്. ഫേസ്മാസ്‌ക് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ ധരിക്കാനാണ് നിലവില്‍ നിര്‍ദ്ദേശം. ഇത് പബ്ബിലും, റെസ്റ്റൊറന്റിലും, സിനിമയ്ക്കും ബാധകമല്ല. 




കൂടുതല്‍വാര്‍ത്തകള്‍.