CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 38 Seconds Ago
Breaking Now

ബ്രിട്ടീഷ് രാജ്ഞി ഇനി യുകെയിലെ കാര്യം നോക്കിയാല്‍ മതി! എലിസബത്ത് രാജ്ഞിയെ രാജ്യത്തിന്റെ തലപ്പത്ത് നിന്നും നീക്കി ബാര്‍ബഡോസ്; ഒരു പുതിയ റിപബ്ലിക്കിന് ജനനം; 400 വര്‍ഷം നീണ്ട കോളനി ബന്ധം വിച്ഛേദിച്ചു

ബ്രിട്ടീഷ് രാജകസേരയുടെ അവകാശിയായ ചാള്‍സ് രാജകുമാരന്‍ രാജ്ഞിയുടെ റോയല്‍ സ്റ്റാന്‍ഡേര്‍ഡ് താഴ്ത്തുന്നതിന് സാക്ഷ്യം വഹിച്ചു

എലിസബത്ത് രാജ്ഞിയെ രാജ്യത്തിന്റെ തലപ്പത്ത് നിന്നും ഒഴിവാക്കി ബാര്‍ബഡോസ്. ആദ്യത്തെ പ്രസിഡന്റിനെ അവരോധിച്ച് കൊണ്ടാണ് ബാര്‍ബഡോസ് ഒരു റിപബ്ലിക്കായി സ്വയം പ്രഖ്യാപിച്ചത്. കരീബിയന്‍ ദ്വീപുകളിലേക്ക് ആദ്യത്തെ ഇംഗ്ലീഷ് കപ്പലുകള്‍ എത്തി 400 വര്‍ഷം പിന്നിടുമ്പോഴാണ് ബാര്‍ബഡോസിന് സ്വന്തം നേതൃത്വം നിലവില്‍ വരുന്നത്. 

തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലെ ചേംബര്‍ലെയിന്‍ പാലത്തില്‍ നൂറുകണക്കിന് ആളുകളാണ് പുതിയ റിപബ്ലിക്കിന്റെ ജനനം ആഘോഷിക്കാന്‍ ഒത്തുരൂടിയത്. ബാര്‍ബഡോസിന്റെ ദേശീയ ഗാനം ആലപിക്കവെ 21 ഗണ്‍ സല്യൂട്ടും നല്‍കി. ബ്രിട്ടീഷ് രാജകസേരയുടെ അവകാശിയായ ചാള്‍സ് രാജകുമാരന്‍ രാജ്ഞിയുടെ റോയല്‍ സ്റ്റാന്‍ഡേര്‍ഡ് താഴ്ത്തുന്നതിന് സാക്ഷ്യം വഹിച്ചു. 

ബാര്‍ബഡോസിന്റെ ഈ നീക്കത്തോടെ പല മുന്‍ ബ്രിട്ടീഷ് കോളനികളും തങ്ങളുടെ മേധാവി സ്ഥാനത്ത് നിന്നും എലിസബത്ത് രാജ്ഞിയെ നീക്കാനുള്ള പദ്ധതി മുന്നോട്ട് വെയ്ക്കുമെന്നാണ് കരുതുന്നത്. യുകെയ്ക്ക് പുറമെ കാനഡ, ഓസ്‌ട്രേലിയ, ജമൈക്ക പോലുള്ള 15 മേഖലകളുടെ രാജ്ഞിയായി എലിസബത്ത് ഇപ്പോഴും തുടരുകയാണ്. 

സാന്ത്രാ മേസണാണ് ബാര്‍ബഡോസിന്റെ ആദ്യ പ്രസിഡന്റായി അധികാരമേറ്റത്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 55 വര്‍ഷം പിന്നിടുമ്പോഴാണ് രാജ്യം റിപബ്ലിക്കായി പ്രഖ്യാപിക്കുന്നത്. 1625ല്‍ ജെയിംസ് ഒന്നാമന്‍ രാജാവിന്റെ ഇംഗ്ലീഷ് കപ്പലുകള്‍ ചെറു ദ്വീപില്‍ എത്തിച്ചേര്‍ന്നത് മുതലാണ് കോളനിയായി ബാര്‍ബഡോസ് മാറുന്നത്. 

1992ല്‍ മൗറീഷ്യസാണ് ഇതിന് മുന്‍പ് സ്റ്റേറ്റ് ഹെഡ് പദവിയില്‍ നിന്നും രാജ്ഞിയെ നീക്കി റിപബ്ലിക്കായി പ്രഖ്യാപിച്ച രാജ്യം. 




കൂടുതല്‍വാര്‍ത്തകള്‍.