CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 3 Seconds Ago
Breaking Now

നിങ്ങള്‍ മണിയടിച്ച് കേറിക്കൂടി കാണും അല്ലാതെന്താ എന്നെയൊക്കെ വിളിക്കേണ്ടതല്ലേയെന്ന് ഇന്നസെന്റ് ചോദിച്ചു ; കെപിഎസി ലളിതയുടെ പഴയ അഭിമുഖം ചര്‍ച്ചയാകുന്നു

കെപിഎസി നല്‍കിയ പഴയ ഒരു അഭിമുഖം ശ്രദ്ധേയമായിരുന്നു. ചേട്ടന്റെ പോക്കോട് കൂടി ഞാന്‍ സിനിമാഭിനയം ഏതാണ്ട് നിര്‍ത്തിയ മട്ടായിരുന്നു. എനിക്ക് അഭിനയിക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ സംശയമായിരുന്നു. അങ്ങനെയുള്ള സമയത്താണ് സത്യന്‍ അന്തിക്കാട് എന്റെ മക്കളെ കൂട്ടുപിടിച്ച് വീണ്ടും അഭിനയിപ്പിച്ചത്. ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങുന്നത് കാണാന്‍ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. അവരുടേയും കൂടി നിര്‍ബന്ധത്തിലാണ് ഞാന്‍ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിച്ചത്.

എടോ വല്ലതും അറിഞ്ഞോയെന്ന് ചോദിച്ച് ഇന്നസെന്റ് വിളിക്കും. ഇല്ലെന്ന് പറഞ്ഞാല്‍ നമ്മളൊക്കെ കാണും കേട്ടോ, നോക്കിയിരുന്നോ എന്ന് പറയും. ഇത് കഴിഞ്ഞ് രണ്ടുമൂന്ന് പടങ്ങളില്‍ ഞാനില്ലാതെ വന്നു. എന്നെ ഉള്‍പ്പെടുത്താന്‍ പറ്റാത്ത സാഹചര്യമായിരുന്നു എന്ന് സത്യന്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. അങ്ങനെ എല്ലാ പടങ്ങളിലും അഭിനയിക്കണം എന്ന നിര്‍ബന്ധ ബുദ്ധി എനിക്കില്ല. തരുന്ന കഥാപാത്രങ്ങളെല്ലാം തികച്ചും വ്യത്യസ്തമാണ്.

അച്ചുവിന്റെ അമ്മയായാലും കനല്‍ക്കാറ്റായാലും എന്റെ കഥാപാത്രത്തെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യാറുണ്ട്. അങ്ങനെയുള്ള കഥാപാത്രമാണ് എനിക്ക് തരാറുള്ളത്. ഈയ്യിടെ ഞാന്‍ പ്രകാശനാണ് രണ്ടുമൂന്ന് പടങ്ങള്‍ക്ക് ശേഷം ഞാന്‍ അഭിനയിച്ചത്. കേറിക്കൂടി അല്ലേയെന്നായിരുന്നു ഇന്നസെന്റിന്റെ ചോദ്യം. കേറിക്കൂടിയതല്ല എന്നെ വിളിച്ചു അപ്പോള്‍ ഞാന്‍ പോയതാണ്. നിങ്ങള്‍ മണിയടിച്ച് കാണും അല്ലാതെന്താ എന്നെയൊക്കെ വിളിക്കേണ്ടതല്ലേയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ക്ക് വേഷം കാണത്തില്ല അതായിരിക്കും വിളിക്കാത്തത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അവര്‍ വ്യക്തമാക്കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.