CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 49 Minutes 28 Seconds Ago
Breaking Now

ഒരു സിനിമയെയും എഴുതി തോല്‍പ്പിക്കാന്‍ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്‍മാരോട് ഒരു കാര്യം മാത്രം പറയാം.. ജൂഡ് ആന്റണി പറയുന്നു

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് എതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയ്‌നോട് പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജൂഡ് ആന്തണിയുടെ കുറിപ്പ്:

ഞാന്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാനാണ്, ഞാനൊരു കടുത്ത പ്രിയദര്‍ശന്‍ ഫാനാണ്. ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാന്‍ മരക്കാര്‍ കണ്ടത്. 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയന്‍ സാറിനൊരു ബിഗ് സല്യൂട്ട്.

ഒരു സിനിമയെയും എഴുതി തോല്‍പ്പിക്കാന്‍ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്‍മാരോട് ഒരു കാര്യം മാത്രം പറയാം. ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ്. ചെറിയ ബഡ്ജറ്റില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ.

മരക്കാറിനെതിരെ ഡീഗ്രേഡിംഗ് ക്യാംപെയ്ന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും ആരാധകരും ആരോപിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.