CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 5 Minutes 8 Seconds Ago
Breaking Now

പുതുവര്‍ഷം ആഘോഷിക്കുമ്പോഴും മാസ്‌ക് മുഖത്ത് തന്നെ കാണും! കൂടുതല്‍ കര്‍ശന വിലക്കുകള്‍ ഒഴിവാക്കാന്‍ കൊവിഡ് നിയമങ്ങള്‍ നീട്ടും; ഒമിക്രോണ്‍ വേരിയന്റ് ആശങ്കയൊരുക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ബ്രിട്ടന്‍; ക്രിസ്മസ് കഴിയുന്നത് വരെ പ്ലാന്‍ ബി വരില്ല, പക്ഷെ 2022ല്‍ സര്‍പ്രൈസ് കാത്തിരിക്കുന്നു!

ഒമിക്രോണ്‍ വേരിയന്റ് വ്യാപനം കുറയ്ക്കാന്‍ ഡിസംബര്‍ 21 വരെ മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള അടിയന്തര നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നിരുന്നു

ഷോപ്പുകളിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും മാസ്‌ക് ധരിക്കേണ്ടത് ആവശ്യമായി വരുന്ന നിയമങ്ങള്‍ പുതുവര്‍ഷത്തിലും തുടരുമെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസിലേക്ക് നീങ്ങുന്ന സമയത്ത് കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ നടപ്പാക്കണമെന്ന ആവശ്യം തള്ളിനീക്കാനാണ് നിലവിലെ നിബന്ധനകളുടെ പ്രാബല്യ തീയതി നീട്ടുന്നത്. 

ഒമിക്രോണ്‍ വേരിയന്റ് വ്യാപനം കുറയ്ക്കാന്‍ ഡിസംബര്‍ 21 വരെ മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള അടിയന്തര നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഈ നിബന്ധനകള്‍ ദീര്‍ഘിപ്പിക്കുന്ന വിഷയത്തില്‍ ഡിസംബര്‍ 18 വരെ തീരുമാനം കൈക്കൊള്ളുന്നില്ല. 

എന്നാല്‍ ചുരുങ്ങിയത് മൂന്നാഴ്ച കൂടിയെങ്കിലും മാസ്‌കുകള്‍ നിര്‍ബന്ധമായി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഒമിക്രോണ്‍ വേരിയന്റ് സൃഷ്ടിക്കുന്ന ഭീഷണി എത്രത്തോളമെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സമയം ലഭ്യമാക്കുകയാണ് ഉദ്ദേശം. 

ട്രാവല്‍ ടെസ്റ്റും, ഒമിക്രോണ്‍ കേസുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും ഉള്‍പ്പെടെയുള്ള നടപടികളും നീട്ടാനാണ്. അതേസമയം പുതുവര്‍ഷം വരെയെങ്കിലും സര്‍ക്കാരിന്റെ പ്ലാന്‍ ബി നടപ്പാക്കാനുള്ള സമ്മര്‍ദത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാണ് ബോറിസ് ജോണ്‍സന്റെ ശ്രമം. 

പ്ലാന്‍ ബി നടപ്പായാല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടും, വര്‍ക്ക് ഫ്രം ഹോമും തിരിച്ചെത്തും. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും, ക്രിസ്മസ് സാധാരണ രീതിയില്‍ ആഘോഷിക്കാനുമാണ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമനിക് റാബ് ഇന്നലെ വ്യക്തമാക്കിയത്. ഏതാനും ആഴ്ച കൂടി നിലവിലെ സ്ഥിതിയില്‍ പിടിച്ചുനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ഈ സന്ദേശം നല്‍കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.