CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 17 Minutes 50 Seconds Ago
Breaking Now

ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ രക്ഷിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി യൂസഫലി ; ജപ്തി കടലാസുമായി എത്തിയ ആമിനയ്ക്കും കൈത്താങ്ങ്

അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ആമിനയുടെ വീട് ജപ്തി ഭീഷണിയിലായിരുന്നു. തന്നെ സഹായിക്കണമെന്നായിരുന്നു ആമിനയുടെ അഭ്യര്‍ത്ഥന.

ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ രക്ഷിച്ചവര്‍ക്ക് നന്ദി പറയാന്‍ വന്ന ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയോട് സങ്കടം പറയാനെത്തിയ ആമിനയ്ക്ക് സഹായം. ഹെലികോപ്ടര്‍ അപകട സമയത്ത് തന്നെ രക്ഷിച്ചവരെ കണ്ട് മടങ്ങാനിറങ്ങിയ യൂസഫലി കാറിലേക്ക് കയറാന്‍ നോക്കവെയാണ് ആമിനയെത്തിയത്. ഒരു തുണ്ട് കടലാസായിരുന്നു കൈയ്യില്‍. ഇത് യൂസഫലിക്ക് നല്‍കി. അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ആമിനയുടെ വീട് ജപ്തി ഭീഷണിയിലായിരുന്നു. തന്നെ സഹായിക്കണമെന്നായിരുന്നു ആമിനയുടെ അഭ്യര്‍ത്ഥന.

അപ്പോള്‍ തന്നെ കടലാസ് തുറന്നു വായിച്ച യൂസഫലി ഏത് ബാങ്കാണ്, എത്ര രൂപയാണ് അടയ്ക്കാനുള്ളത് എന്ന് ചോദിച്ചു. മറുപടി കേട്ട ശേഷം 'ജപ്തി ചെയ്യൂലട്ടോ ഞാന്‍ വേണ്ടത് ചെയ്യാം ട്ടാ' എന്ന് യൂസഫലി ഉറപ്പ് നല്‍കി. ആമിന നല്‍കിയ കടലാസ് യൂസഫലി തന്റെ സഹായികളുടെ കൈയ്യില്‍ കൊടുത്തു. 'ഈ ബാങ്കില്‍ പോവുക, അന്വേഷിക്കുക, ജപ്തി പാടില്ല. കാശുകൊടുക്കുക, ഡോക്യുമെന്റ് എടുത്ത് ഇവരുടെ കൈയ്യില്‍ കൊടുത്ത് എന്നെ അറിയിക്കുക,' യൂസഫലി സഹായികളോട് പറഞ്ഞു. നാളെ തന്നെ ഇക്കാര്യം ചെയ്യണമെന്ന് കാറില്‍ കയറിയ ശേഷം യൂസഫലി സഹായികളോട് ആവശ്യപ്പെടുകയും ചെയ്തു. നിറകണ്ണുകളോടെ കൈകൂപ്പിയാണ് ആമിന യൂസഫലിയെ യാത്രയാക്കിയത്.

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ദിവസം രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ കുടുംബത്തോട് പനങ്ങാട് എത്തിയതായിരുന്നു എംഎ യൂസഫലി. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ഇടിച്ചിറക്കിയപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, ഇയാളുടെ ഭാര്യയും പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ എവി ബിജിയുമാണ്. ഇവരുടെ വീട്ടിലെത്തിയാണ് യൂസഫ് അലി നന്ദി അറിയിച്ചത്. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയായ പീറ്ററിന്റെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.